Monday, October 1, 2012

കള്ളിമുള്‍ച്ചെടി

ഉര്‍വ്വരയാം ഭൂമീ
നിന്റെ മാതൃഹൃദയത്തിലെന്‍റെയീ
വേരുകള്‍ വാടുന്നു !
മണല്‍പ്പരപ്പില്‍
സൂര്യനെപ്പോല്‍ ജ്വലിക്കുമെന്നില്‍ കാലം
മുള്ളായ് ജനിച്ചതും,
ഒരിറ്റു മഴമേഘം
കനിയാത്ത ആയുസ്സില്‍
ഇനിയീ പച്ചപ്പ്‌
ആര്‍ക്കുവേണ്ടി ??

4 comments:

  1. അതിജീവനത്തിന്‍റെ കഥകള്‍ പറയാന്‍,
    വാടിതളര്‍ന്ന ഓരോന്തിന്‍ കുഞ്ഞിനു ഒരിറ്റു തണല്‍ നല്‍കാന്‍,
    പിന്നെ വിശന്നുവലഞ്ഞ ഓരോട്ടകത്തിനെ ഒരു നേരമൂട്ടാന്‍,
    ഞാന്‍ ഇവിടെ ഉണ്ടാകണം, ഒരു പക്ഷെ അതാവണം എന്‍റെ നിയോഗവും.

    ReplyDelete
  2. മഴമേഘം കനിയണ്ട..
    പക്ഷെ എനിക്കെന്റെ അനിവാര്യമായ കടമ ചെയ്ത് തീർത്തെ പറ്റൂ....

    ReplyDelete
  3. എല്ലാ പച്ചപ്പും...ഒരു നാള്‍ പഴുത്ത് പോകും...

    ReplyDelete
  4. നന്നായി
    ആശംസകള്‍

    ReplyDelete