പേന കുടഞ്ഞപ്പോള്‍,
തെറിച്ചു വീണതെല്ലാം
നിറമില്ലാത്ത
സ്വപ്നങ്ങളായിരുന്നു !
എഴുതിത്തുടങ്ങുമ്പോള്‍
വിജനതയില്‍ തെളിഞ്ഞതെല്ലാം
നഷ്ടങ്ങളായിരുന്നു !
ക്രൂരമായ കണ്ണുകളും,
ബലഹീനമായ കയ്യ്കളും,
എന്നിലെ
ശാന്തതയുടെ നീരുറവ
കുടിച്ചുവറ്റിക്കുന്നു !
അമ്മെ,
ആ മുഖമല്ലാതെ
മറ്റൊന്നും എന്നെ സന്തോഷിപ്പിച്ചില്ല !
രാകിമിനുക്കിയ കത്തിയുടെ
മൂര്‍ച്ചയില്‍നിന്നും ,
ഒരു മുഴം കയറില്‍
തൂങ്ങിയാടുന്ന നീളത്തില്‍നിന്നും ,
റയില്‍പാളത്തില്‍
കുറുകിക്കുഴഞ്ഞുകിടക്കുന്ന
മരണവേഗതയില്‍ നിന്നും ,
ഒരു തുള്ളിയിലുറഞ്ഞ
വിഷത്തരിയില്‍ നിന്നും
അമ്മെ, നീയെന്നെ
സ്നേഹമെന്ന
വിശ്വമഹാസത്യത്തിലേയ്ക്ക് വീണ്ടും
തള്ളിക്കയറ്റുന്നു !
തെറിച്ചു വീണതെല്ലാം
നിറമില്ലാത്ത
സ്വപ്നങ്ങളായിരുന്നു !
എഴുതിത്തുടങ്ങുമ്പോള്‍
വിജനതയില്‍ തെളിഞ്ഞതെല്ലാം
നഷ്ടങ്ങളായിരുന്നു !
ക്രൂരമായ കണ്ണുകളും,
ബലഹീനമായ കയ്യ്കളും,
എന്നിലെ
ശാന്തതയുടെ നീരുറവ
കുടിച്ചുവറ്റിക്കുന്നു !
അമ്മെ,
ആ മുഖമല്ലാതെ
മറ്റൊന്നും എന്നെ സന്തോഷിപ്പിച്ചില്ല !
രാകിമിനുക്കിയ കത്തിയുടെ
മൂര്‍ച്ചയില്‍നിന്നും ,
ഒരു മുഴം കയറില്‍
തൂങ്ങിയാടുന്ന നീളത്തില്‍നിന്നും ,
റയില്‍പാളത്തില്‍
കുറുകിക്കുഴഞ്ഞുകിടക്കുന്ന
മരണവേഗതയില്‍ നിന്നും ,
ഒരു തുള്ളിയിലുറഞ്ഞ
വിഷത്തരിയില്‍ നിന്നും
അമ്മെ, നീയെന്നെ
സ്നേഹമെന്ന
വിശ്വമഹാസത്യത്തിലേയ്ക്ക് വീണ്ടും
തള്ളിക്കയറ്റുന്നു !
അമ്മ, സ്നേഹമെന്ന വിശ്വമഹാസത്യം..
ReplyDeleteസത്യം!
ReplyDeleteഇഷ്ടായി സ്നേഹാശംസകള്‍
ReplyDeleteI lovemy mom,I love my mom,I love my mom:)
ReplyDeleteNannayirikkunnu
ReplyDelete