ചുവന്നു പൂത്ത വേനലില്‍
ആത്മാവ് ദഹിക്കുമ്പോള്‍
ഓര്‍മ്മകളിലൊരു പേമാരി
പെയ്യുമായിരിക്കും !
അതില്‍ നനഞ്ഞു കൊഴിയുന്ന
നിമിഷങ്ങളില്‍
ദൂരെയെവിടെയോ നീയെന്നെ
മറക്കുമായിരിക്കും !
ഇരുളിലൊരു തിരിനാളമാടി ഉലയുമ്പോള്‍
പുലരിക്കായ് കാത്തൊരു
നക്ഷത്രമുദിക്കുമായിരിക്കും !
നിന്നെയോര്‍ക്കാതെ
ഞാനുറങ്ങുന്ന ആ രാവില്‍,
ഞാനെന്നോ എഴുതിയ വരികളില്‍
നീ നിന്നെത്തന്നെ
ചികഞ്ഞെടുക്കുമായിരിക്കും !
ആത്മാവ് ദഹിക്കുമ്പോള്‍
ഓര്‍മ്മകളിലൊരു പേമാരി
പെയ്യുമായിരിക്കും !
അതില്‍ നനഞ്ഞു കൊഴിയുന്ന
നിമിഷങ്ങളില്‍
ദൂരെയെവിടെയോ നീയെന്നെ
മറക്കുമായിരിക്കും !
ഇരുളിലൊരു തിരിനാളമാടി ഉലയുമ്പോള്‍
പുലരിക്കായ് കാത്തൊരു
നക്ഷത്രമുദിക്കുമായിരിക്കും !
നിന്നെയോര്‍ക്കാതെ
ഞാനുറങ്ങുന്ന ആ രാവില്‍,
ഞാനെന്നോ എഴുതിയ വരികളില്‍
നീ നിന്നെത്തന്നെ
ചികഞ്ഞെടുക്കുമായിരിക്കും !
നിന്നെയോര്‍ക്കാതെ
ReplyDeleteഞാനുറങ്ങുന്ന ആ രാവില്‍,
ഞാനെന്നോ എഴുതിയ വരികളില്‍
നീ നിന്നെത്തന്നെ
ചികഞ്ഞെടുക്കുമായിരിക്കും !
നന്നായിരിക്കുന്നു ഈ നിശാഗന്ധിപ്പൂവിതളുകള്‍
ഓര്മ്മകളിലൊരു പേമാരി
ReplyDeleteപെയ്യുമായിരിക്കും
ഞാന്‍ നിന്നെയോര്‍ക്കാത്ത നാളുകളില്‍ എത്ര ചികഞ്ഞാലും നിനക്കെന്നെ കാണാനാവുമോ...
ReplyDelete