Thursday, October 11, 2012

ഉറക്കത്തിലെയ്ക്കുള്ള വഴി

ആകാശം തൊടാന്‍ മത്സരിക്കുന്ന
ചിന്തകള്‍ക്കിടയിലെ ,
നീണ്ട മൌനങ്ങളില്‍നിന്നും
വാക്കുകളിറങ്ങി
പോയതെവിടേയ്ക്കാണ് ?
കണ്ണുതുറന്നു കിടന്നുറക്കിയ
സ്വപ്‌നങ്ങള്‍ ,
ബോധത്തിന്‍റെ താഴ്വരയിലെവിടെയോ
കളങ്കമില്ലാത്ത കുഞ്ഞുങ്ങളെപോലെ കളിക്കുന്നു !
ഉണര്‍വ്വിനും മയക്കത്തിനുമിടയില്‍
ഓര്‍മ്മകള്‍ ഊഞ്ഞാലാടുന്നുണ്ട് !
കണ്ണുകളുടെ നനവ്‌ രുചിച്ചിട്ടെ
ഇനിയവ പടിയിറങ്ങൂ !
ഞാനൊരു പാട്ടു കേള്‍ക്കട്ടെ
അമ്മയുടെ മടിയില്‍ തലചായ്ക്കട്ടെ
മെല്ലെ മെല്ലെ ഉറക്കത്തിലേയ്ക്ക് ... !!



1 comment:

  1. ആ ഉറക്കത്തിലും കാത്തിരിപ്പുണ്ടാവും നിന്നെ തേടി മറ്റൊരു മനോഹര സ്വപ്നം :)

    ReplyDelete