Tuesday, October 16, 2012

നിലാവ്

താഴിട്ടുപൂട്ടിയൊരു വാതില്‍പ്പഴുതിലൂടെ ,
നിലാവൊരു ക്ഷീണിതന്‍റെ മുഖത്തോടെ ,
എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞെന്‍റെ
മെഴുകുതിരി വെളിച്ചത്തിന്‍റെ
കോണിപ്പടികളിറങ്ങി വരുന്നു !
അനുവാദം ചോദിക്കാതെയെന്‍റെ
സ്വപ്നങ്ങളുടെ ഇഴകള്‍ക്കിടയില്‍
നിശാപുഷ്പങ്ങളെ നടുന്നു !! 

2 comments:

  1. ആഴലുകള്‍ അനുവാദം ചോദിക്കതയെ വന്നു നിരയു

    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. സ്വപ്നങ്ങളുടെ മധുരിമ കൂടിയെന്നര്‍ത്ഥം...........

    ReplyDelete