ഓരോരോ
ഗന്ധങ്ങളും
സൂക്ഷിക്കുന്ന
അറകളുണ്ടാവും
നാസികയെയും
ഓര്മ്മയെയും തമ്മില്
ബന്ധിപ്പിക്കുന്ന
ഞരമ്പുകളുടെ
ഓരംചേര്‍ന്ന് !
പുസ്തകക്കൂട്ടങ്ങള്‍
പറ്റംപറ്റമായ്
അടുങ്ങിയിരിക്കുന്ന
അലമാരകളിലെ
ചില
താളുകള്‍ക്കുള്ളില്‍
നൂറ്റാണ്ടുകളുടെ
പഴക്കം ചെന്ന
അറിവിന്‍റെയും
ആകാംഷയുടെയും ഗന്ധമാണ് !
ക്ഷീണിച്ചെത്തുമ്പോള്‍
പ്രതീക്ഷിക്കാതെ
കൈവന്ന
പുത്തനുടുപ്പില്‍
അമ്മയുടെ മനസ്സും
ചായക്കൂട്ടുകളുടെ
പൊലിമയും
ചേര്‍ന്നൊരുക്കിയ
സ്നേഹത്തിന്‍റെ ഗന്ധവും !
കാലമേറെയായ്
കാറ്റില്‍ പറക്കുന്ന,
കണ്ണില്‍
വീഴുന്ന പൊടിമണ്ണിനെ
ശാസിച്ചിരുത്തുന്ന
പുതുമഴയുടെ
ആദ്യതുള്ളിയില്‍
നാസിക തുളച്ചിറങ്ങുന്ന
സൌന്ദര്യം
കലര്‍ന്നൊരു സുഗന്ധം !
മുറ്റത്താദ്യമായ്
ഞാന്‍ നട്ട
റോസാപൂവിരിഞ്ഞെന്നെ
നന്ദിയോടെ
ഉറ്റുനോക്കിയപ്പോള്‍,
മനസ്സ്
നിറച്ചൊരു
നനുനനുത്ത
മൃദുലമായ ഗന്ധം !
പിന്നെ,
ഇനിയൊരിക്കലും
പോകാന്‍
കൊതിക്കാത്ത
ഊടുവഴികളില്‍
,ചതഞ്ഞും അഴുകിയും
വീണുകിടക്കുന്ന
ഇലകളുടെ
മനം
മടുപ്പിക്കുന്നൊരു ഗന്ധം !
എല്ലാമെല്ലാം
തരംതിരിച്ച്
തന്‍റെ
ശേഖരത്തില്‍ സൂക്ഷിക്കുന്ന
ബുദ്ദിയുടെ
ഹംസമായി
ഓര്‍മ്മയുടെ
ചെറിയൊരു കല്ല് തിളങ്ങുന്ന
ഗൃഹാതുരത്വത്തില്‍ പൊതിഞ്ഞ് !
ഗൃഹാതുരത്വത്തില്‍ പൊതിഞ്ഞ് !
നല്ല വരികള്‍.. നല്ല നിരീക്ഷണങ്ങള്‍..
ReplyDeleteഓരോരോ ഗന്ധങ്ങളും
ReplyDeleteസൂക്ഷിക്കുന്ന അറകളുണ്ടാവും
നാസികയെയും ഓര്മ്മയെയും തമ്മില്
ബന്ധിപ്പിക്കുന്ന
ഞരമ്പുകളുടെ ഓരംചേര്ന്ന് !