Thursday, September 5, 2013

പ്രവാസിയുടെ ഓണം

ഒരു പൂക്കളം ഞാന്‍ തീര്‍ക്കുന്നുണ്ട്
നെഞ്ചിന്നകത്ത് നീറുന്ന
കനലിന്‍ മുറ്റത്ത് .. !
വെയില്‍ തിന്നുന്ന മരുഭൂമി
ഇന്ന് കരിവാളിച്ച മുഖത്തോടെ
ഒരു നിമിഷത്തെ തണല്‍ നീട്ടുന്നു ..

കണ്ണുകളുടെ മറവിലെ
തൂവാനത്തെയും  ,
തുമ്പപ്പൂക്കളെയും
തൊടികളെയും ,
തൊട്ടാവാടികളെയും
ഓര്‍മ്മക്കാറ്റില്‍
വിരലുകള്‍ നീട്ടി
ഞാന്‍ തൊടുകയാണ്..
കുളിരുന്ന അമ്മനാടിന്‍റെ
പൂമണം പുല്‍കുകയാണ്..

അങ്ങ് ദൂരെ
സ്വപ്നങ്ങളുടെ കിളിക്കൂട്ടില്‍
പൂവിളികള്‍ക്കും
ഓണപ്പാട്ടുകള്‍ക്കുമപ്പുറം
കാതങ്ങളും കടലുകളും കടന്നൊരു
സ്നേഹത്തിന്‍ തലോടല്‍
കാത്തിരിപ്പുണ്ട്‌ കുറേ കണ്ണുകള്‍ ...

ഇനിയൊരിക്കല്‍ ഒരോണക്കാലത്ത്
സ്വപ്നങ്ങളുടെ ഭാണ്ഡം താഴ്ത്തിവച്ച്
തിരികെയെത്തുമ്പോഴും
പ്രിയപ്പെട്ട ഭൂമീ ,
നീ കാത്തുവയ്ക്കുക
എനിക്കായ് ഒരു കൂട പൂക്കളും
മങ്ങാത്ത
എന്‍റെ ഓര്‍മ്മയിലെ നിറങ്ങളും .. !!

5 comments:

  1. ഹം... കരയിപ്പിക്കല്ല്.... വിവാഹം കഴിഞ്ഞ് ആദ്യ ഓണമാ... മരുഭൂമിയിൽ ഒറ്റയ്ക്ക്

    ReplyDelete
  2. നാല് വര്‍ഷമായി ഓണം ഒരോര്‍മ്മയായിട്ട് .

    ReplyDelete
  3. ഓണം വരും പോകും!

    ReplyDelete
  4. ഒളിമങ്ങാതെ ഓണം.

    നന്നായി എഴുതി

    ശുഭാശംസകൾ...

    ReplyDelete
  5. കാലപ്രവാഹത്തില്‍ ഇന്നുള്ള നിറങ്ങള്‍ മായുന്നു പുതുനിറങ്ങള്‍ വരുന്നു. അലംഘനീയമായ ഈ നിയമം വേദനയോടെ ഉള്‍ക്കൊള്ളാന്‍ നാം വിധിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

    ReplyDelete