Wednesday, September 4, 2013

മഴയത്തെ പൂവ്

എന്‍റെ ഓരോ വാക്കിന്‍ ചുവട്ടിലും
ആരും കാണാതെ നിന്ന്
നനയുന്ന ഒരു പൂവുണ്ട്...
എന്‍റെ നെഞ്ചിന്‍ചുവട്ടില്‍
മഴ കൊണ്ട് വാടാതെ നില്‍ക്കുന്ന
പ്രിയപ്പെട്ട പൂവേ..
നീയിതെങ്ങനെ അറിഞ്ഞു,
ഞാന്‍ നിനക്കായ് പെയ്യുന്നുവെന്ന്...
നിന്‍റെ ആകാശം കുളിരില്‍ നിറയ്ക്കാന്‍
ഞാനുണ്ടെന്ന്..
ഒന്ന് മാത്രം...
നനഞ്ഞു നനഞ്ഞ്,
ഒരിക്കല്‍
നീയെന്‍റെ മണ്ണിലേയ്ക്ക്
തളര്‍ന്നു വീണാല്‍
പിന്നെ ഞാന്‍ ശൂന്യമാവും..
കണ്ണീര്‍ വാര്‍ക്കുന്നൊരു
വാനം മാത്രമാവും ഞാന്‍ ..

3 comments:

  1. ഓരോന്നിനുപിന്നിലും ഒന്നുണ്ട്.സമയമാവുമ്പോള്‍ സംഭവിക്കും .

    ReplyDelete
  2. മഴയത്തെ പൂവ്

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  3. മഴ നനഞ്ഞൊരു പൂവ് കവിത പാടുന്നുണ്ട്

    ReplyDelete