Tuesday, September 3, 2013

പിരിയേണ്ടി വന്നവര്‍

ഒരേ പുഴയായ് ഒഴുകി ,
പിന്നീടെപ്പോഴോ കൈവഴികളായി
പിരിയേണ്ടിയിരുന്നവരായിരുന്നു നമ്മള്‍ ...
ഇന്നിതാ രണ്ടു തീരങ്ങളില്‍ ..
രണ്ടു ധ്രുവങ്ങളില്‍ ..
രണ്ടാകാശച്ചെരുവുകള്‍ നോക്കി ...
നമ്മള്‍ ... ഇനിയൊരു പുനര്‍ജന്മം കൊതിച്ച്..  

5 comments:

  1. ഒരെ പുഴയായ് ഒഴുകിയവര്‍ ..
    കൈവഴികളില്‍ ഒഴുകിയകലില്ല ..
    എത്ര ആകാശചെരുവുകളില്‍ പൊയി ഒളിച്ചാലും
    ഈ ജന്മത്തില്‍ തന്നെ അവ ഒന്നു ചേരും ആഴിയാഴത്തില്‍

    ReplyDelete
  2. ഒഴുകിയൊഴുകി ഒന്നുചേരട്ടെ

    ReplyDelete
  3. ഒന്നിച്ചണയുംകടലില്‍ ഒരുതിരയായ്‌ തീരം തേടുമൊരു നാള്‍.

    ReplyDelete
  4. പിരിവ് എന്നും തുയരമെടീ......
    (ആരെങ്കിലും തമിഴ് ഫ്രണ്ട്സ് ഉണ്ടെങ്കില്‍ അര്‍ത്ഥം ചോദിയ്ക്കൂ)

    ReplyDelete
  5. നല്ലൊരു കവിത

    ശുഭാശംസകൾ...

    ReplyDelete