Thursday, September 12, 2013

സൈനികന്‍ ..

കണ്ണുകളുടെ ഏകാഗ്രത,
ശത്രുതാവളത്തിലെ
ചെറിയൊരു ചലനത്തില്‍ പോലും
തങ്ങിനില്‍ക്കുമ്പോള്‍ ,
കേള്‍വിയുടെ വേഗങ്ങള്‍
ഓരോ തരംഗവും
അളന്നുകുറിക്കുമ്പോള്‍,
ഏതൊരു നിമിഷവും
പാഞ്ഞെത്തുന്നൊരു വെടിയൊച്ചയില്‍
നെഞ്ചുവിരിച്ചു നില്‍ക്കുമ്പോള്‍ ,
അജ്ഞാതന്‍റെ തോക്കിന്‍മുനയില്‍
ജീവന്‍ തൂങ്ങിക്കിടക്കുമ്പോള്‍, 
പ്രാണന്‍റെ എതെങ്കിലും കോണില്‍
ഒരു കുഞ്ഞു വീടും
ഒരുപറ്റം സ്വപ്നങ്ങളും
അലറിക്കരയുന്നുണ്ടാവില്ലേ ?

7 comments:

  1. ഉണ്ടാവും.എല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടിയാണു.അതാണ് സൈനികന്‍ .

    ReplyDelete
  2. കവിത ഇഷ്ടമായി...........എല്ലാ സ്വപ്നങ്ങളും നമുക്ക് വേണ്ടി, നാടിനു വേണ്ടി മാറ്റി വെക്കുന്നവര്‍....

    സൈനികര്‍ ...

    ReplyDelete
  3. ഓണത്തിന് ബ്ലോഗ്ഗിനു അവധി ഉണ്ടോ

    ReplyDelete
  4. തോക്കിൻ മുനയിൽ നിൽക്കുമ്പോൾ
    മറ്റൊന്നിനും മനസ്സിൽ സ്ഥാനമില്ല.
    ശത്രുവിനെ നിഗ്രഹിക്കുക
    സ്വയം രക്ഷപ്പെടുക
    ************
    കവിതയ്ക്ക് ഓണാവധി
    കവിക്ക്‌ ഓണാഘോഷം

    ReplyDelete