വെയില്‍ കാഞ്ഞിരുന്നും
കടല്‍കാറ്റുകൊണ്ടും
കൊക്കുരുമ്മിയും
നാം പോയതെത്ര ദൂരം ..
ഇനിയൊരിക്കലും
തിരികെ വരില്ലെന്നോതി
കൈവീശി നമ്മള്‍ പോയ പാതകള്‍
അന്ന് നിസംഗതയോടെ നിന്നു..
എന്നിട്ടുമെവിടെയോ
ത്തൂവലുകള്‍ പാടെ കൊഴിഞ്ഞ്
പൂക്കാത്ത ചില്ലയുടെ
രണ്ടു തണലുകളില്‍
ആകാശത്തെ നോക്കി
നെടുവീര്‍പ്പിട്ട് നാമിരുന്നു ..
ഓര്‍മ്മകളില്‍ നിന്നും
പഴയ വഴികളിലേയ്ക്ക്
ഒരു പ്രകാശധാര ..
തനിച്ചു യാത്ര ചെയ്യുമ്പോള്‍
ആളൊഴിഞ്ഞുകിടക്കുന്ന
ചില വിജനതകള്‍
അട്ടഹസിക്കുന്നു ..
പണ്ടെന്നോ തമ്മില്‍ ചിരിച്ചും ചിരിപ്പിച്ചും
കളിയാക്കിയും പറന്നയിടങ്ങളില്‍
ചിതറിക്കിടക്കുന്ന വര്‍ണ്ണ വിസ്മയങ്ങള്‍
നമ്മുടെ ആ പഴയ പ്രണയത്തിന്‍
ഓര്‍മ്മത്തൂവലുകള്‍.. ,... !!
കടല്‍കാറ്റുകൊണ്ടും
കൊക്കുരുമ്മിയും
നാം പോയതെത്ര ദൂരം ..
ഇനിയൊരിക്കലും
തിരികെ വരില്ലെന്നോതി
കൈവീശി നമ്മള്‍ പോയ പാതകള്‍
അന്ന് നിസംഗതയോടെ നിന്നു..
എന്നിട്ടുമെവിടെയോ
ത്തൂവലുകള്‍ പാടെ കൊഴിഞ്ഞ്
പൂക്കാത്ത ചില്ലയുടെ
രണ്ടു തണലുകളില്‍
ആകാശത്തെ നോക്കി
നെടുവീര്‍പ്പിട്ട് നാമിരുന്നു ..
ഓര്‍മ്മകളില്‍ നിന്നും
പഴയ വഴികളിലേയ്ക്ക്
ഒരു പ്രകാശധാര ..
തനിച്ചു യാത്ര ചെയ്യുമ്പോള്‍
ആളൊഴിഞ്ഞുകിടക്കുന്ന
ചില വിജനതകള്‍
അട്ടഹസിക്കുന്നു ..
പണ്ടെന്നോ തമ്മില്‍ ചിരിച്ചും ചിരിപ്പിച്ചും
കളിയാക്കിയും പറന്നയിടങ്ങളില്‍
ചിതറിക്കിടക്കുന്ന വര്‍ണ്ണ വിസ്മയങ്ങള്‍
നമ്മുടെ ആ പഴയ പ്രണയത്തിന്‍
ഓര്‍മ്മത്തൂവലുകള്‍.. ,... !!
തൂവലുകള്‍ പൊഴിയുകയും പുതിയത് കിളിര്‍ത്തുവരികയും ചെയ്യുന്നതാണ് വഴക്കം.
ReplyDeleteശരിയോ?
NIce,,, I loved it.....
ReplyDeleteകവിത
ReplyDeleteഓര്‍മ്മതൂവലുകള്‍ ശേഷിപ്പിച്ച്....
ReplyDeleteആശംസകള്‍