Thursday, September 5, 2013

ദൈവം

അനുഗഹിക്കപ്പെടാത്ത
ഒരു നിമിഷം പോലും
എന്നിലൂടെ കടത്തിവിടാത്ത
ശക്തിയോടാണെനിക്ക് ഭക്തി...
പേരില്ലാതെ ,
ചരിത്രങ്ങളോ, പുരാണങ്ങളോ,
യുദ്ധമോ ഇല്ലാതെ
മതമില്ലാതെ ജാതിയില്ലാതെ
മത്സരങ്ങളില്ലാതെ ,
പൂക്കളെയും
പ്രകൃതിയെയും
കടലിനെയും
സംഗീതത്തെയും
കവിതയെയും
രാത്രിയെയും
നിലാവിനെയും
ചിന്തകളെയും
എനിക്ക് സമ്മാനിക്കുന്ന
അജ്ഞാതനായ ശക്തി...
കലഹിക്കാത്ത,
കലഹങ്ങള്‍ക്കെന്നെ പറഞ്ഞയക്കാത്ത ദൈവം 

3 comments:

  1. ദൈവം മൌനമാണ്

    ReplyDelete
  2. മനസ്സിനോടൊന്നു തിരിച്ചു സംസാരിച്ചു നോക്കൂ.ഒരു മറവും,ഒളിയുമില്ലാതെ.ആരോ തിരിച്ചു സംസാരിക്കുന്നതായിത്തോന്നും.ആദ്യം അവ്യക്തമായ രീതിയിൽ.പിന്നെപ്പിന്നെ വളരെ വ്യക്തമായി! അനുഭവപരിചയമുള്ളവർ പറഞ്ഞു കേട്ടറിഞ്ഞതാണിത്.സ്വന്തം അനുഭവമല്ല.ദൈവമനുഗ്രഹിക്കട്ടെ.

    ശുഭാശംസകൾ...

    ReplyDelete
  3. അതെ ദൈവത്തിന്റെ നൂറാമത്തെ പേരാണ് മൌനം..

    ReplyDelete