വാക്കുകളെല്ലാം
ഇവിടെ അടുക്കി വയ്ക്കുന്നതോ .. ?
നിന്നെ ഇത്രയേറെ പ്രണയിച്ച
എന്‍റെ ശരീരം
ഒരിക്കല്‍
ഒരു മാവിന്‍കൊള്ളിയുടെ പുകയിലൂടെ
എവിടേയ്ക്കെന്നില്ലാതെ പോയ് മറഞ്ഞേക്കാം ..
നിനക്കായ് ഒരു ജന്മം തപിച്ച
എന്‍റെ മനസ്സും
ഒരിക്കല്‍
കത്തി ആളിയ കനല്‍കെടുമ്പോള്‍
എന്തെന്നില്ലാതെ മരവിച്ചു പോയേക്കാം ...
നിന്നെ നോക്കി കണ്ണീരോടെ പാടിയ
എന്‍റെ ചിന്തകളും
ഒരിക്കല്‍
ഒരു സാഗരത്തില്‍
അലിഞ്ഞു പോയേക്കാം ..
എങ്കില്‍ എന്തെന്നോ ??
നിന്നെ ഓര്‍ക്കുന്ന ഓരോ നിമിഷവും ഞാന്‍
ഈ മഷിയില്‍ ജീവന്‍ കടത്തുകയാണ് ..
നിന്നെക്കുറിച്ചുള്ള ഓരോ ചിന്തകള്‍ക്കും
ശ്വാസം പകരുകയാണ് ..
നീ കഴിഞ്ഞും
ഞാന്‍ കഴിഞ്ഞും
ഈ യുഗം കഴിഞ്ഞും
നമ്മുടെ പരമ്പരകള്‍ കഴിഞ്ഞും
ജീവനോടെ ഉണ്ടാവണം
നിനക്കായ് ഞാന്‍ ജീവിച്ച ഓരോ നിമിഷവും ...
നിന്നെക്കുറിച്ചു വ്യസനിച്ച
ഓരോ നോവും ..
നിന്നെ പ്രണയിച്ച ഓരോ നിനവും .. !!
ഓരോ പൂക്കാലങ്ങളും കഴിയുമ്പോഴും
നീ പുനര്‍ജ്ജനിക്കുവാന്‍ കാത്ത്
എന്‍റെ മനസ്സ് ഇവിടെയുണ്ടാവും ...
കാലവും ലോകവും
പലതവണ കറുത്തിരുളുമായിരിക്കാം ..
എന്നും ചുവന്നു ചോരചിന്തി നില്‍ക്കുന്ന
എന്‍റെ പ്രണയം
വാക്കുകളിലെങ്കിലും അന്ത്യമില്ലാത്തതാവട്ടെ ...
രക്ത രഹിതമായ ഒരു പ്രണയത്തിനു വേണ്ടി നമുക്ക് ഇനിയും ജന്മങ്ങലെടുക്കാം....
ReplyDeleteകൊള്ളാം ട്ടോ..
loved it
ReplyDelete
ReplyDeleteമനോഹരമായൊരു പ്രണയകവിത
വളരെ നന്നായി എഴുതി
ശുഭാശംസകൾ...
ശാശ്വതമായ സ്നേഹം
ReplyDeleteകുറിയ്ക്കപ്പെട്ട വാക്കുകള്‍
ReplyDeleteകുറിയ്ക്കപ്പെടാത്ത വാക്കുകള്‍