വഴിവിളക്കുകള്‍
ഞങ്ങള്‍ക്ക് സൂര്യനായിരുന്നു ..
വിയര്‍പ്പുതുള്ളികള്‍ക്കിടയില്‍
ഞങ്ങള്‍ക്ക് പകലിനെ നഷ്ടമായിരുന്നു ..
ചില കരുണനിറഞ്ഞ
ചിരികളിലായിരുന്നു മഴവില്ലുകള്‍ ..
വാനം നോക്കി നടക്കുവാന്‍
പട്ടിണി ഞങ്ങളെ അനുവദിച്ചില്ല ..
കയ്യിലെ തഴമ്പും കവിളിലെ വിയര്‍പ്പും
ഞങ്ങള്‍ക്ക് പാഠപുസ്തകങ്ങളായിരുന്നു ..
വിദ്യാലയങ്ങളുടെ മരവിച്ച ബെഞ്ചുകളില്‍
അക്ഷരങ്ങള്‍ ഞങ്ങളില്‍നിന്നകന്നു നിന്നു ..
ഞങ്ങള്‍ മുള്ളുകളെ പുണരുകയും
പൂവുകളെ പ്രണയിക്കുകയും ചെയ്യ്തു..
ആകാശങ്ങളെ കിനാവുകാണുകയും
ചേറില്‍ പൊതിയപ്പെടുകയും ചെയ്യ്തു ..
പട്ടുമെത്തയോ തങ്കവളകളോ
ഞങ്ങള്‍ ചോദിച്ചില്ല ..
മണിമാളികയോ മാണിക്യക്കല്ലോ
ഞങ്ങള്‍ തേടിയില്ല ..
അതാ ആ ഓലപ്പുരകളില്‍ വരൂ
എല്ലാം തികഞ്ഞ നിങ്ങള്‍ തേടുന്ന
ചിലത് കാട്ടിത്തരാം ...
മനസ്സിന്‍റെ ചിരിയും , ആത്മാവിന്‍റെ നിറവും ... !!
തെരുവെന്ന തുറന്ന സർവകലാശാല
ReplyDeleteതെരുവുകള്‍ക്കും പറയാനുണ്ട് ചില കഥകള്‍;
ReplyDeleteആരോ പറഞ്ഞു പാതിയാക്കിയ ചിലത്.
അവരും പാടുന്നുണ്ട് ചില പാട്ടുകള്‍;
ഹൃദയ രാഗത്തിന്‍ മൂളിപ്പാട്ടുകള്‍.
തെരുവിലെ പാട്ട് ഉഷാറാക്കി IKN
സംതൃപ്തമാനസം!
ReplyDeleteThis comment has been removed by the author.
ReplyDeleteഎല്ലാം തികഞ്ഞിട്ടും മതിയാകാത്തവർ കേൾക്കേണ്ട പാട്ട്.
ReplyDeleteശുഭാശംസകൾ....