നമ്മുടെ ഹൃദയങ്ങള്‍
എത്ര പൂക്കാലങ്ങള്‍ക്കൊണ്ടാണ്
മൂടപ്പെട്ടിരിക്കുന്നത്...
ഓരോ ഇതളുകളിലും
ശലഭസ്വാതന്ത്ര്യത്തോടെ
പ്രണയം പാറിക്കളിക്കുന്നു..
ഇവിടെ നമ്മളില്ല ..
നീയില്ല..
ഞാനില്ല..
നിങ്ങളില്ല..
അടക്കിപ്പിടിക്കലോ..
സ്വാര്‍ഥതയോ ..
കെട്ടുകളോ ഇല്ല..
പ്രണയം മാത്രം..
ഈ ചിറകുകള്‍ക്കായ് ഒരാകാശം മുഴുവന്‍
പൂമണം ശേഖരിച്ചു ചേര്‍ത്തിരിക്കുന്നു ..
നന്നായി.... പൂമണം നിറഞ്ഞ പ്രണയം എങ്ങും നിറയട്ടെ
ReplyDeleteമുള്ളുകൊള്ളാതെ............!!
ReplyDelete
ReplyDeleteനല്ല എഴുത്ത്, നല്ല ഭാഷ..............
സ്നേഹം
മനു..........
പൂമണം പരക്കട്ടെ!
ReplyDeleteസ്വാര്‍ത്ഥത തീണ്ടാത്ത ഹൃദയഭാവമാണ് പ്രണയം
ReplyDeleteഅത് പലപ്പോഴും കൊടും സ്വാര്‍ത്ഥമായ മാംസകാമമായി വഴിമാറുന്നു
നന്നായി എഴുതിയിരിക്കുന്നു.
ReplyDeleteശുഭാശംസകൾ...