Tuesday, September 10, 2013

രാത്രിയില്‍ നിന്നും ...

എന്നില്‍ നിന്നും വേര്‍പെട്ട്,
ദൂരെ മാറിക്കിടക്കുകയാണുറക്കം..
നിറമുള്ള സ്വപ്‌നങ്ങള്‍ 
എന്നില്‍ നിറയ്ക്കാന്‍
അനുവാദം നല്‍കാതെ .. !!

നനുത്ത കാലടികളാല്‍
നീ എന്‍റെ രാത്രിയിലേയ്ക്കു വരിക ..
ഇരുളില്‍ നിലയില്ലാക്കയങ്ങളില്‍
നിലാവ് പോലെ പടര്‍ന്നു കയറുക..
ഈ തമസ്സിനെ നീ
പുലരിയാക്കി മാറ്റുക .. !!

3 comments:

  1. തമസ്സോ മാ
    ജ്യോതിര്‍ ഗമയഃ

    ReplyDelete
  2. മാറിക്കിടന്നുറങ്ങുന്ന ഉറക്കം

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  3. ഇങ്ങനെയുള്ള ദിവസം ഞാൻ കാറുമെടുത് നേരെ കോർണിഷിൽ പോയി ഒരു കടക് ചായേം വാങ്ങി കടലിനോട് മിണ്ടിം പറഞ്ഞും ഇരിക്കും,,,അത് ഇതു പാതിരാതിർ ആയാലും..

    ReplyDelete