Sunday, September 30, 2012

അക്ഷരം

ഓരോ തുള്ളി രക്തത്തിലും 
പിടയുന്ന അണുവാണക്ഷരം ,
ഓരോ നിമിഷവുമെന്നില്‍ 
കവിതകുറിക്കുന്ന സ്പന്ദനമാണക്ഷരം ,
ഹൃദയത്തെ കുരുക്കിട്ടു മുറുക്കിക്കൊന്ന് ,
പേനത്തുമ്പില്‍ സ്വയം വന്നാത്മഹത്യ
ചെയ്യുന്ന
 ഭ്രാന്താണക്ഷരം ! 
ആഡംബരത്തിന്‍റെ പട്ടു കീറി,
തെരുവിന്‍റെ അഴുക്കില്‍ കുളിക്കുന്ന 
കുട്ടിയുടെ നഗ്നത പൊതിയുന്ന 
പൂര്‍ണ്ണതയും ,
മണ്ണും വിണ്ണും 
താളുകളില്‍ പകര്‍ത്തുന്ന 
നന്മയും,
തെല്ലു സംശയത്തോടെ ,
നാവിന്‍റെ പിന്നില്‍ ,
തൊണ്ടയിലൊളിക്കുന്ന കള്ളത്തരവും ,
കണ്ണിലും , കണ്ണീരിലും,
നിറഞ്ഞൊരു ചിരിയിലും 
പുനര്‍ജ്ജനിക്കുന്ന 
അര്‍ത്ഥവുമാണക്ഷരം !

5 comments:

  1. അക്ഷരം വച്ചിങ്ങനമ്മാനമാടുവാ-
    നല്പവും വൈഷമ്യമില്ലയെന്നാകിലും
    എത്തിപ്പിടിക്കുവാനൊക്കാത്ത വാക്കിന്റെ
    കുത്തലോ, കാവ്യമോ, കാണാക്കയങ്ങളോ?
    വ്യക്തമായില്ല ഞാന്‍ വായിച്ചു പോവുന്നു....

    ReplyDelete
  2. അക്ഷരത്തേക്കാള്‍ ഏറെ ഷാജി നായരമ്പലത്തിന്റെ കമന്റിനെ സ്നേഹിച്ചു പോകുന്നു.. ഹ ഹാ..
    but as always you have written well.. :)

    ReplyDelete
  3. അക്ഷരം അഗ്നിയാണ്......
    ആശംസകള്‍

    ReplyDelete
  4. എണ്ണിയാല്‍ തീരാത്ത മഹാ സാഗരത്തിലെ തിരകള്‍ പോലെയാണ് അക്ഷരങ്ങള്‍, അതില്‍ നീന്തി കുളിക്കാന്‍ ഒരു അവസരം തന്ന ആ മഹാ ശക്തിക്ക് എന്റെ വന്ദനം!

    ReplyDelete
  5. nannayirikunnu...kaalpanikathayude ella bavangalum ulkonda ee srishti enik valare ishtamaayi..iniyum ezhuthuka...varum thalamurayku kaanan oru pidi nalla srishtikal janikkate.... rajeeshraghavan07@gmail.com

    ReplyDelete