Wednesday, August 15, 2012

ദൈവികത കൊല്ലപ്പെടുമ്പോള്‍

ഓരോ സ്ഫോടനങ്ങളിലും 
ചിതറിപ്പോകുന്നത് 
ദൈവത്തിന്‍റെ രക്തമാണോ ??
നിങ്ങള്‍ കൊന്നൊടുക്കുന്നത് 
അവരുടെ വിശ്വാസത്തെയാണോ ??
അതോ .. അവരൂട്ടി വളര്‍ത്തിയ 
വിശ്വാസങ്ങളെയോ ??
നീ നിന്‍റെ ദൈവത്തെ സ്നേഹിക്കുന്നത് 
അവരെയും കുഞ്ഞുങ്ങളെയും 
ബലികൊടുത്തോ ??
മനസ്സാക്ഷിയെയും മനസ്സിനെയും 
വരിഞ്ഞുമുറുക്കി പിഴിഞ്ഞ്‌ 
ഊറ്റിയെടുത്തു നിങ്ങളുടെ 
ചിന്തകളിലെ തിന്മയുടെ ദൈവങ്ങള്‍ !!
അവരെ കൊന്നോടുക്കുമ്പോഴും 
ദാഹം തീരാതെ നിന്നെയും 
നീ വളര്‍ത്തിയ കുഞ്ഞുങ്ങളെയും 
കൊല്ലും ! ചോര കുടിക്കുകയും ചെയ്യും !
അത് വരെ... അത് വരെ മാത്രം 
കേള്‍ക്കൂ .. കേട്ട് പ്രാര്‍ഥിക്കൂ 
നിനക്കറിയാത്ത , നിന്നെയറിയാത്ത 
പ്രാണന്‍ തെരുവില്‍ 
കത്തിയമര്‍ന്നു നിലവിളിക്കുന്നത് !!

1 comment:

  1. " നീ നിന്‍റെ ദൈവത്തെ സ്നേഹിക്കുന്നത്
    അവരെയും കുഞ്ഞുങ്ങളെയും
    ബലികൊടുത്തോ ??"

    മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ അരങ്ങേറുന്ന കലാപങ്ങള്‍ ക്രൂരവും ലജ്ജാകരവുമാണ്...എന്നാണ് ഇതിനൊക്കെ ഒരു അന്ത്യം ഉണ്ടാവുക?

    ReplyDelete