ഇനിയുമെഴുതാനാവാത്ത 
വരികളിലൊക്കെ 
നിഴലായ്  
നീ ഒളിച്ചിരിക്കുന്നുവെന്ന് !
ഇനിയും വിരിയാത്ത 
മൊട്ടുകളിലെല്ലാം 
സൌരഭ്യമായ് 
നീ മറഞ്ഞിരിക്കുന്നുവെന്ന് !
ഇനിയും പെയ്യാത്ത 
മേഘങ്ങളിലെല്ലാം
തുള്ളികളായ് 
നീ എന്നെ കാണുന്നുവെന്ന് !
ഓരോ കവിതയിലും 
വായിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് 
നിന്നെ ഞാന്‍ !
ഒരോ പൂവിലും 
നീ നിറഞ്ഞിരിക്കുന്നു എന്ന് 
തോന്നുമ്പോഴെല്ലാം  
വസന്തത്തെ ഞാന്‍ പ്രണയിക്കുന്നു !
ഒരു മഴയത്ത് 
നീയെന്നില്‍ നിറയുന്നതിനായ് 
ഓരോ മഴവില്ലിനെയും 
ഞാന്‍ കാത്തിരിക്കും !!
 

 
 
പ്രതീക്ഷകള്‍.. ജീവിതം..
ReplyDeleteആരേയും കാത്തിരിക്കരുത്...
ReplyDeleteസോറി ! ഞാൻ വരില്ല. :)
ReplyDeleteസുന്ദരമായ പ്രണയം.നന്നായിരിക്കുന്നു.
ReplyDeleteഒരു മഴയത്ത്
ReplyDeleteനീയെന്നില്‍ നിറയുന്നതിനായ്......
Kathirippu vifalamavathirikkatte...
Athuvareyum alayuka.... Bavanakalude sangalppangalude aazhangalilirangi....kavitha kurikuka...
സുന്ദരമായ പ്രണയം.
ReplyDeleteതിരിച്ചു വരവുണ്ടാകില്ലെന്നു അവള് പറഞ്ഞു :(
ReplyDelete