Wednesday, November 20, 2013

ബാല്യം

അന്ന് ഞാന്‍ നിനക്ക് വേണ്ടി ചുട്ടുവച്ച മണ്ണപ്പങ്ങള്‍
മണലിലെത്ര കാലം നിന്നെയും കാത്തിരുന്നപ്പോഴാണ്‌
കാല്‍വിരലുകളില്‍ നീ അവയെ കോര്‍ത്തെടുത്തത് ?
എന്‍റെ ഓലക്കണ്ണടയ്ക്കുള്ളില്‍
നിന്‍റെ വട്ടമുഖം തെളിഞ്ഞുകാണാന്‍
എത്ര ഋതുക്കളിലൂടെ പറന്നു ,
ഉണക്കുവീണിട്ടുമെന്‍റെ പ്രിയ ബാല്യം..
പാതി കീറിയെടുത്ത പ്ലാവിലയെ കാറ്റാടിയാക്കി
ഒരു വട്ടം മുറ്റം ചുറ്റി ,
പിന്നെ ഞാനപ്രത്യക്ഷയായത്‌ നിന്‍റെ ലോകത്തേയ്ക്കല്ലേ ..
എങ്കില്‍ ഞാന്‍ നിനക്ക് വേണ്ടിയുണ്ടാക്കിയ
ആ പഴയ കാറ്റാടി ഇന്നും നിന്നില്‍ കറങ്ങുന്നുണ്ടോ ??

4 comments:

  1. ബാല്യവും കൗമാരവും പിന്നിട്ട്...
    ഏഴുസമുദ്രങ്ങളും താണ്ടി ...
    ഇപ്പോഴും തേടുന്നു..നിന്നെ ഞാന്‍

    ReplyDelete
  2. ഓലക്കണ്ണട... അതൊക്കെ ഇപ്പോഴും ഓർക്കുന്നുവോ?

    ReplyDelete
  3. ബാല്യ,മമൂല്യം..

    നല്ല കവിത

    പുതുവത്സരാശംസകൾ....

    ReplyDelete