റെയില്‍പ്പാളത്തിന്‍റെ
ശിലാഹൃദയത്തില്‍
കൂട്ടിച്ചേര്‍ക്കാനാവാത്ത എത്ര കണ്ണികളായാണ്
നിന്‍റെ പ്രണയം ചിതറിപ്പോയത് .. ?
അകത്തു ചെന്ന വിഷം
അളന്നെടുത്തുവോ
അവള്‍ക്കു വേണ്ടി കരുതിവച്ച
സ്വപ്നങ്ങളെല്ലാം . ?
കൈത്തണ്ടയുടെ ഒറ്റവരിക്കവിതയില്‍
തറഞ്ഞുകയറിയ
വിരഹത്തിന്‍റെ മൂര്‍ച്ച
നിന്‍റെ പ്രണയത്തോളമുണ്ടായിരുന്നോ ?
ആഴത്തിലേയ്ക്ക് പോകുംതോറും
ശ്വാസത്തിന് വേണ്ടി കൈകാലിട്ടടിച്ചത് പോലെ
ഒരിറ്റു ജീവനുവേണ്ടി പിടഞ്ഞതുപോലെ
പ്രണയത്തിനു വേണ്ടി നീ ജീവനോടെ പിടഞ്ഞോ ?
നൈമിഷികമായ മരണത്തിന്‍റെ
പരമമായ സുഖത്തിലേയ്ക്ക്
പ്രണയത്തെ തോല്‍പ്പിച്ചു കയറിപ്പോയ നിനക്ക്
ജീവിതം നല്‍കാത്തത് മരണം നല്‍കിയോ ?
ശിലാഹൃദയത്തില്‍
കൂട്ടിച്ചേര്‍ക്കാനാവാത്ത എത്ര കണ്ണികളായാണ്
നിന്‍റെ പ്രണയം ചിതറിപ്പോയത് .. ?
അകത്തു ചെന്ന വിഷം
അളന്നെടുത്തുവോ
അവള്‍ക്കു വേണ്ടി കരുതിവച്ച
സ്വപ്നങ്ങളെല്ലാം . ?
കൈത്തണ്ടയുടെ ഒറ്റവരിക്കവിതയില്‍
തറഞ്ഞുകയറിയ
വിരഹത്തിന്‍റെ മൂര്‍ച്ച
നിന്‍റെ പ്രണയത്തോളമുണ്ടായിരുന്നോ ?
ആഴത്തിലേയ്ക്ക് പോകുംതോറും
ശ്വാസത്തിന് വേണ്ടി കൈകാലിട്ടടിച്ചത് പോലെ
ഒരിറ്റു ജീവനുവേണ്ടി പിടഞ്ഞതുപോലെ
പ്രണയത്തിനു വേണ്ടി നീ ജീവനോടെ പിടഞ്ഞോ ?
നൈമിഷികമായ മരണത്തിന്‍റെ
പരമമായ സുഖത്തിലേയ്ക്ക്
പ്രണയത്തെ തോല്‍പ്പിച്ചു കയറിപ്പോയ നിനക്ക്
ജീവിതം നല്‍കാത്തത് മരണം നല്‍കിയോ ?
IS MARANAM NAIMISHIKAM ?!!
ReplyDeleteനഷ്ടബോധത്തിന്റെ സ്മാരക ശിലകൾ ആയി രൂപാന്തരപ്പെട്ടിരിക്കുന്ന കവിതകൾ. മനോഹരം എന്നു പറഞ്ഞാൽ തീരില്ല. അത്രക്കു ചാരുത.......
ReplyDelete