Tuesday, November 19, 2013

നോവില്‍ തിളങ്ങുന്നത്

നീയില്ലാത്ത ശൂന്യതയുടെ
വേവുകളും കോച്ചുന്നകുളിരും
കടന്നുവന്നതു കൊണ്ടാണ്
വീണ്ടും വീണ്ടും
നിന്‍റെ പ്രണയത്തിന്‍റെ അഗ്നിത്തുരുത്തുകളില്‍
മന:പ്പൂര്‍വ്വം ബോധമറ്റു വീഴുന്നത് ...
ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍
എപ്പോഴും ബാക്കിതന്നുപോവുന്ന
ക്ഷതങ്ങളില്‍ മരുന്ന്പുരട്ടാതെ കാക്കുന്നത്
എന്‍റെ തീരാനോവുകളിലെങ്കിലും
നിന്‍റെ മുഖം കാണാനാണ്... 

3 comments:

  1. കാണാതിരിക്കുന്നതു ഏറെ നല്ലത്.

    ReplyDelete
  2. Novil thilangunnathu arude mukham..

    ReplyDelete
  3. കിടു ... കടുകട്ടി ...അങ്ങോട്ട്‌ വെളിപ്പെടുന്നില്ല ...

    ReplyDelete