ആളൊഴിഞ്ഞു കിടന്നിരുന്ന
വീടിന്‍റെ അടുക്കളയില്‍
തീകൂട്ടാന്‍ തുടങ്ങിയത് അവളാണ് ..
പുകപിടിച്ച കിടപ്പുമുറിയുടെ ചുവരുകളില്‍
നിശ്വാസങ്ങള്‍ക്കൊണ്ട്
നിറം പിടിപ്പിച്ചതും അവളാണ് ..
കളയും കാടുംപിടിച്ചു കിടന്ന മുറ്റം നിറയെ
ജമന്തിതൈകളും നാടാനവള്‍ മറന്നില്ല..
ഇവിടേയ്ക്ക് പോന്നപ്പോള്‍
ആ വീടും ഞാന്‍ നെഞ്ചില്‍ കെട്ടിക്കൊണ്ടുവന്നു..
പക്ഷെ അതിലവളുണ്ടായിരുന്നില്ല
അടുക്കളയിലവള്‍ ജീവനൂതിപ്പുകച്ച
ഒരടുപ്പുമാത്രം കെടാതെ കത്തിക്കൊണ്ടിരുന്നു..
വീടിന്‍റെ അടുക്കളയില്‍
തീകൂട്ടാന്‍ തുടങ്ങിയത് അവളാണ് ..
പുകപിടിച്ച കിടപ്പുമുറിയുടെ ചുവരുകളില്‍
നിശ്വാസങ്ങള്‍ക്കൊണ്ട്
നിറം പിടിപ്പിച്ചതും അവളാണ് ..
കളയും കാടുംപിടിച്ചു കിടന്ന മുറ്റം നിറയെ
ജമന്തിതൈകളും നാടാനവള്‍ മറന്നില്ല..
ഇവിടേയ്ക്ക് പോന്നപ്പോള്‍
ആ വീടും ഞാന്‍ നെഞ്ചില്‍ കെട്ടിക്കൊണ്ടുവന്നു..
പക്ഷെ അതിലവളുണ്ടായിരുന്നില്ല
അടുക്കളയിലവള്‍ ജീവനൂതിപ്പുകച്ച
ഒരടുപ്പുമാത്രം കെടാതെ കത്തിക്കൊണ്ടിരുന്നു..
LOOK OUT POEM..
ReplyDelete