Sunday, November 24, 2013

പട്ടിണിമുഖങ്ങള്‍


വറ്റിയ അമൃതകുംഭങ്ങളില്‍
തിളയ്ക്കുന്ന സ്നേഹപ്രവാഹം ..
പൊള്ളിക്കറുത്ത കണ്‍തടങ്ങളില്‍
ഒരു കടലിന്‍റെ നിലവിളി ..
ദൈന്യത്തിന്‍റെ ഉണക്കവിരലില്‍
ഒരു പിഞ്ചുനാവ്‌ വരളുന്നു ..
ദരിദ്രാകാശങ്ങളിലൂടെ
പരന്നൊഴുകുന്ന വിശപ്പില്‍
മൃതപ്രായരായ നെടുവീര്‍പ്പുകള്‍ ..
പ്രപഞ്ചമേ സഖീ
നിന്‍റെ തിരുമുറിവുകളില്‍ വിങ്ങുന്ന
ഈ അമ്മയുടെ നോവിനെ
എന്തിനോടിനിയുപമിക്കും ഞാന്‍ ..
മരുഭൂമിയുടെ മാറിലേയ്ക്ക് നോക്കി
ഒരിറ്റു വെള്ളം ചോദിക്കുന്ന കുഞ്ഞേ
നിനക്കിനി ഞാനേതു താരാട്ട് പാടും.. ?

2 comments:

  1. അമ്മയുടെ അതിജീവനം ഒരു വെല്ലുവിളിയാണ് .. അമ്മ ചുരത്തുന്നതും ചുരത്തെണ്ടതും സ്നേഹം ആണ്. അതിന്റെ മുൻപിൽ ദാഹിക്കുന്നതും ദഹിപ്പിക്കുന്നതും.... വിശപ്പിക്കുന്നതും നശിപ്പിക്കുന്നതും തകരുക ചെയ്യും .
    പ്രപഞ്ചമേ സഖീ... നിന്റെ ആസ്ക്തിയെയാണ് (തിരുമുറിവുകൾ)ഞാൻ ഇന്ന് പാട്ട് പാടി ഉറക്കുന്നത് ... ആ അമ്മയുടെ ദൈന്യതെയെ അല്ല...

    അതെ അവളുടെ സകല ഉറവിട സ്നേഹ പ്രവാഹം ..... I related!

    ReplyDelete
  2. വളരെ വളരെ നല്ല കവിത

    പുതുവത്സരാശംസകൾ....

    ReplyDelete