ഏതിടനാഴിയില്‍വച്ചാണ്
നീയെനിക്കാ മയില്‍പ്പീലി തന്നത് ?
നിറയെ നിലാവുകള്‍ തുന്നിച്ചേര്‍ത്ത
നിന്‍റെ കണ്ണുകള്‍ പോലെ ,
നിന്‍റെ സ്വപ്‌നങ്ങള്‍
നൂറുവര്‍ണ്ണങ്ങളോടെ തിളങ്ങുന്ന
ആ മയില്‍പ്പീലി ..
എനിക്കറിയാം അത് നിറയെ
നീയായിരുന്നുവെന്ന്..
നിന്‍റെ മനസ്സായിരുന്നുവെന്ന്..
നിന്‍റെ മനസ്സിനെ വെറുമൊരു മയിപ്പീലിയായി
ഏതു പുസ്തകത്താളിലാണ് ഞാന്‍ കാത്തുവച്ചത് ?
വായിച്ചുതീരാതെ മടക്കിവച്ച ആ താളുകളില്‍
എത്ര കിനാവുകള്‍ പെറ്റുപെരുകിയിട്ടുണ്ടാവും ?
കാലങ്ങള്‍ കഴിയും തോറും
ഞാനും ,ഒളിപ്പിച്ചുവച്ച തൂവലുകളും
നിന്നെയോര്‍ത്ത്
നിന്‍റെ മണമുള്ള ഇടനാഴിയുടെ നിഴലിലേയ്ക്കും
ഏതോ ഒരു പുസ്തകത്തിലെ
എനിക്കറിയാത്ത വരികളിലേയ്ക്കും
ശ്വാസം കിട്ടാതെ വളരുന്നു ..
നീയെനിക്കാ മയില്‍പ്പീലി തന്നത് ?
നിറയെ നിലാവുകള്‍ തുന്നിച്ചേര്‍ത്ത
നിന്‍റെ കണ്ണുകള്‍ പോലെ ,
നിന്‍റെ സ്വപ്‌നങ്ങള്‍
നൂറുവര്‍ണ്ണങ്ങളോടെ തിളങ്ങുന്ന
ആ മയില്‍പ്പീലി ..
എനിക്കറിയാം അത് നിറയെ
നീയായിരുന്നുവെന്ന്..
നിന്‍റെ മനസ്സായിരുന്നുവെന്ന്..
നിന്‍റെ മനസ്സിനെ വെറുമൊരു മയിപ്പീലിയായി
ഏതു പുസ്തകത്താളിലാണ് ഞാന്‍ കാത്തുവച്ചത് ?
വായിച്ചുതീരാതെ മടക്കിവച്ച ആ താളുകളില്‍
എത്ര കിനാവുകള്‍ പെറ്റുപെരുകിയിട്ടുണ്ടാവും ?
കാലങ്ങള്‍ കഴിയും തോറും
ഞാനും ,ഒളിപ്പിച്ചുവച്ച തൂവലുകളും
നിന്നെയോര്‍ത്ത്
നിന്‍റെ മണമുള്ള ഇടനാഴിയുടെ നിഴലിലേയ്ക്കും
ഏതോ ഒരു പുസ്തകത്തിലെ
എനിക്കറിയാത്ത വരികളിലേയ്ക്കും
ശ്വാസം കിട്ടാതെ വളരുന്നു ..
നിലാവുകൾ തുന്നി ചേർത്ത കണ്ണ് ആ പ്രയോഗം നന്നായി ഇഷ്ടപ്പെട്ടു
ReplyDeleteഇടനാഴിയിലൊരു പീലിയൊച്ച..
ReplyDeleteനല്ല കവിത
പുതുവത്സരാശംസകൾ....