Friday, November 15, 2013

വില്‍പ്പന

ജീവിതം
ആര്‍ക്കോ തീറെഴുതിക്കൊടുത്തു.. !
ബാക്കിവന്ന
ഓര്‍മ്മകളെല്ലാം പെറുക്കിവിറ്റ്
ഞാനൊരു കവിത വാങ്ങി !
അടിമയായ കവിത
കണ്ണീരുംതൂകി കടലാസ്സിന്‍റെ മൂലയില്‍
കുത്തിയിരുന്നു !
പിറ്റേന്ന് ഞാനും
ജീവിതം കൊടുത്ത് വാങ്ങിയ കവിതയും
തീയില്‍ ചാടിമരിച്ചു.

2 comments:

  1. അത്രേം വേണ്ടതില്ലായിരുന്നു.

    ReplyDelete
  2. തീറെഴുത്തല്ല കവിതയെഴുത്ത്
    ആശംസകള്‍

    ReplyDelete