വാടകമുറികള്‍ ചുമക്കുന്ന
കുറെ മണങ്ങളുണ്ട്
ചിലപ്പോള്‍ ഉപ്പുകാറ്റിന്‍റെ മണമാണ്
ആരൊക്കെയോ കരഞ്ഞും
കണ്ണീരൊഴുക്കിയും പോയ
വഴികളില്‍ ഉടക്കി നിന്നുപോയ കാറ്റ്
തിരിച്ചെത്തുന്നതു പോലെ ..
മറ്റു ചിലപ്പോള്‍ വിയര്‍പ്പിന്‍റെ മണമാണ്
ചൂട്ടു പോലെ പഴുത്തുനിന്ന
വെയിലില്‍ പാതിജീവന്‍ ഒഴുക്കിവന്ന
പ്രാണന്‍റെ കയ്പ്പിലേയ്ക്ക്
ഈ ഭിത്തികള്‍ ആഞ്ഞുവീശിത്തണുപ്പിച്ചിട്ട്
കുറെ കവര്‍ന്ന് സൂക്ഷിച്ചു വച്ചത് പോലെ ..
ചിലപ്പോഴൊക്കെ
നല്ല നാരങ്ങാമിഠായിയുടെ മണമാണ്
ഓര്‍മ്മകളിലൂടെ ഓടിയും പറന്നും നടന്നവര്‍
വാരിക്കൂട്ടിക്കൊണ്ടുവന്നു സൂക്ഷച്ചിട്ടുണ്ടാവും
ഈ അറകളിലെല്ലാം ചില മധുരപ്പൊട്ടുകള്‍ ..
വാടകമുറികള്‍ ചുമക്കുന്ന കുറെ മണങ്ങളുണ്ട്
നാളെയാരാണ് ,ഈ മുറിക്ക്
ഒരു കവിതയുടെ മുറിവുണ്ട് എന്നെഴുതുക ?
ഓരോ മുറിവിലും ഒരു പേരുണ്ടായിരുന്നു
എന്നെഴുതുക ?
ചിലപ്പോള്‍ ചില ആത്മാക്കളുടെ മണവും ഉണ്ടാവാറുണ്ട് !!
ReplyDeleteവിരുന്നു പാർക്കാനെത്തും മണങ്ങൾ
ReplyDeleteനല്ലൊരു കവിത
ശുഭാശംസകൾ....