എത്ര കാലങ്ങള്‍ കിതച്ചുകൊണ്ടോടി
നമുക്കിടയിലെ മൌനത്തില്‍ ..
ഹൃദയങ്ങളുടെ വിരല്‍വിടവില്‍
എത്ര നദികള്‍ കടലോട് ചേര്‍ന്നു..
കണ്‍പീലിത്തടത്തിലൂടെ
നിന്നിലേയ്ക്കയച്ച
എന്‍റെ കവിത
പാതി വഴിയില്‍ വറ്റിനിന്നതെന്താണ് ??
ഏതു ഭാഷയുടെ ശബ്ദതാരാവലിയിലാണ്
പ്രണയമേ എന്ന് വിളിച്ചുകൊണ്ട് നീ അലയുന്നത്.. ?
ഏതു വാക്കുകളിലാണ് നീ എന്നെ തിരയുന്നത്..
കണ്ണുകളുടെ മടപൊട്ടിച്ച് നീ ഒഴുകിപ്പോകാതിരിക്കാനാണ്
ഇന്നും ഞാന്‍ പൊട്ടിക്കരയാത്തത്..
ഒരു സമുദ്രം കോരിയെടുത്ത്
ഉള്ളില്‍ സൂക്ഷിക്കുന്നത്..
Veruthe karayathe chirikkoo
ReplyDelete......
പൊട്ടി കരയുന്നില്ലല്ലോ ...
ReplyDeleteകരഞ്ഞിരുന്നുവെങ്കിൽ ആശ്വസിപ്പിക്കമായിരുന്നു
കവിത ജീവിക്കുന്നു..... നിലയ്ക്കാതെ ഒഴുകുന്നു ...