Tuesday, November 19, 2013

മനുഷ്യരുടെ നിറങ്ങള്‍

വെളുപ്പിനും കറുപ്പിനുമിടയില്‍
അക്കരപ്പച്ചയുടെ നേരിയ വരയുണ്ട്
കറുത്ത പുതപ്പിന് വേണ്ടി നഗ്നരായവര്‍
സൂര്യതാപത്തില്‍
മലന്നും കമിഴ്ന്നും കിടക്കുന്നു..
വെളുത്ത മേലങ്കിക്ക് വേണ്ടി കറുമ്പന്മാര്‍
സകല പരസ്യങ്ങളും
പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നു..
വിധി  അടിമകളാക്കിയവരുടെയും
കാലം മുതലാളികളാക്കിയവരുടെയുമിടയില്‍
കട്ടപിടിച്ച അസൂയ്യ
ചുവന്നൊഴുകുമ്പോള്‍
നിറയുന്ന പെട്ടികളിലെ
കടലാസുകളുടെ നിറം
ചോരയുടേതാണോ ?
വെളുത്ത വേട്ടക്കാരുടെയും
കറുത്ത ഇരകളുടെയും നടുവില്‍
ആകാശം വിഷംകുടിച്ചു നീലിച്ചു ..
എത്ര കടലുകളില്‍ ഒഴുക്കിവിട്ടു
വര്‍ഗ്ഗീയരായ നമ്മുടെ ഉടലിന്‍റെ ചെളി ..
മനസ്സു മാത്രം തെളിയാതെ
മത്സരിക്കുന്നു നാമെന്നും
ഇല്ലാത്ത നിറത്തിന്‍റെ ഉറവകള്‍ക്കായി  ..

6 comments:

  1. മനുഷ്യന്റെ നിറം ചുവപ്പാണ് ...ചോര ചുവപ്പ് .

    ReplyDelete
  2. വിവിധവര്‍ണ്ണാങ്കിതര്‍

    ReplyDelete
  3. അതല്ല ഇതിവൃത്തം ...

    കൂടികൊണ്ടുപോകുന്നതു അതിര് കടന്ന അതൃപ്തികൾ....

    വെള്ള തൊലിയൻ
    കറുത്ത പുതപ്പിന് വേണ്ടി നഗ്നരായവര്‍
    സൂര്യതാപത്തില്‍
    മലന്നും കമിഴ്ന്നും കിടക്കുന്നു..
    വെളുത്ത മേലങ്കിക്ക് വേണ്ടി കറുമ്പന്മാര്‍
    സകല പരസ്യങ്ങളും
    പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നു..

    വര്‍ഗ്ഗീയരായ നമ്മുടെ ഉടലിന്‍റെ ചെളി ..
    മനസ്സു മാത്രം തെളിയാതെ
    മത്സരിക്കുന്നു നാമെന്നും
    ഇല്ലാത്ത നിറത്തിന്‍റെ ഉറവകള്‍ക്കായി .... എന്ത് നല്ല രചന

    ReplyDelete
  4. വെളുത്ത വേട്ടക്കാരുടെയും
    കറുത്ത ഇരകളുടെയും നടുവില്
    ആകാശം വിഷംകുടിച്ചു നീലിച്ചു ..

    ReplyDelete