Wednesday, November 13, 2013

ആളിക്കത്തുന്നത്

വെട്ടിയിട്ട വള്ളിപ്പടര്‍പ്പിലും
എത്ര വിശ്വാസത്തോടെയാണ്
പൂക്കള്‍ ചിരിച്ചുനില്‍ക്കുന്നത്..

പൊട്ടിയ അക്വേറിയത്തിലും
എത്ര വാശിയോടെയാണ്
മത്സ്യങ്ങള്‍ നീന്തുന്നത് ..

ചോരുന്ന ചിന്തകളിലും
എത്ര ഉന്മേഷത്തോടെയാണ്
കവിതകള്‍ ജനിക്കുന്നത്.. 

2 comments:

  1. ജീവന്റെ തുടിപ്പ് അങ്ങനെയാണല്ലോ

    ReplyDelete
  2. എല്ലാമായ വിശ്വാസം..!!

    നല്ല കവിത

    പുതുവത്സരാശംസകൾ....

    ReplyDelete