എങ്ങോട്ടാണ് പുഴകള്‍ ഒഴുകുന്നതെന്ന് .. !!
മലകള്‍ക്ക് മുകളില്‍നിന്നും പിന്നോട്ട് നോക്കാതെ
എടുത്തുചാടുന്നത് ആരെക്കാണാന്‍ ?
ഏതു വരള്‍ച്ചയിലും ഒരു നനവ് ബാക്കിവച്ച്
ഒരു മഴയ്ക്കായ് കാത്തിരിക്കുന്നതും
വീണ്ടും പൊട്ടിയൊഴുകുന്നതുo
ആര്‍ക്കുവേണ്ടിയാണ് ?
കടലിനു വേണ്ടിയാണോ ?
തന്നിലേയ്ക്കു ചേരുന്ന
പുഴയെ മാറോടു ചേര്‍ക്കുമ്പോള്‍
കടല്‍ രുചിക്കാറുണ്ടോ
നമ്മള്‍ കൊടുത്തയച്ച മാരകവിഷം ?
മൂടല്‍മഞ്ഞ്
മൂടിവയ്ക്കുന്നതെന്താണ് ?
എന്തിനാണ് കുന്നുകളെയും കാടുകളെയും
പ്രഭാതങ്ങളില്‍ കുളിരില്‍
പൊതിഞ്ഞുപിടിക്കുന്നത് ?
കാടുകള്‍ കരയുന്നത് മനുഷ്യന്‍
കാണാതിരിക്കാനാവും...
പ്രകൃതിക്ക്
പ്രകൃതിയുടെ സാന്ത്വനം പോലും
എങ്കിലും വെയില്‍ മൂക്കുമ്പോള്‍
തലയറുക്കപ്പെട്ട ചില മരക്കുറ്റികള്‍
ചോരയൊഴുക്കുകയും
കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുന്നത്
നമ്മള്‍ കാണാറുണ്ടല്ലോ ..
മലകള്‍ക്ക് മുകളില്‍നിന്നും പിന്നോട്ട് നോക്കാതെ
എടുത്തുചാടുന്നത് ആരെക്കാണാന്‍ ?
ഏതു വരള്‍ച്ചയിലും ഒരു നനവ് ബാക്കിവച്ച്
ഒരു മഴയ്ക്കായ് കാത്തിരിക്കുന്നതും
വീണ്ടും പൊട്ടിയൊഴുകുന്നതുo
ആര്‍ക്കുവേണ്ടിയാണ് ?
കടലിനു വേണ്ടിയാണോ ?
തന്നിലേയ്ക്കു ചേരുന്ന
പുഴയെ മാറോടു ചേര്‍ക്കുമ്പോള്‍
കടല്‍ രുചിക്കാറുണ്ടോ
നമ്മള്‍ കൊടുത്തയച്ച മാരകവിഷം ?
മൂടല്‍മഞ്ഞ്
മൂടിവയ്ക്കുന്നതെന്താണ് ?
എന്തിനാണ് കുന്നുകളെയും കാടുകളെയും
പ്രഭാതങ്ങളില്‍ കുളിരില്‍
പൊതിഞ്ഞുപിടിക്കുന്നത് ?
കാടുകള്‍ കരയുന്നത് മനുഷ്യന്‍
കാണാതിരിക്കാനാവും...
പ്രകൃതിക്ക്
പ്രകൃതിയുടെ സാന്ത്വനം പോലും
എങ്കിലും വെയില്‍ മൂക്കുമ്പോള്‍
തലയറുക്കപ്പെട്ട ചില മരക്കുറ്റികള്‍
ചോരയൊഴുക്കുകയും
കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുന്നത്
നമ്മള്‍ കാണാറുണ്ടല്ലോ ..
No comments:
Post a Comment