നിന്നെ ഓര്‍ക്കുമ്പോള്‍
കണ്ണുകളിലെ
ഈറന്‍ മറയ്ക്കാന്‍
ഞാനേത് മഴയാണ്
നനയേണ്ടത് ?
നിന്നിലേയ്ക്കു നീളുന്ന
ഹൃദയരേഖകളെ
ഏതു മഷിത്തണ്ടിനാലാണ്
ഞാന്‍ മായ്ക്കേണ്ടത് ?
നിന്‍റെ വഴികള്‍ കാണാതെ
ഇതാ ഇവിടെ
സ്വയം നഷ്ടപ്പെടാന്‍
ഏതു പ്രകാശമാണ്
പൊത്തിവയ്ക്കേണ്ടത് ?
നിന്നെയൊന്നു തൊടാതെ
നിന്നെയൊന്നു തിരിഞ്ഞു നോക്കാതെ
എന്നിലുരുവാകുന്ന അക്ഷരങ്ങളെ
എന്‍റെ സ്വന്തം അക്ഷരങ്ങളെ
താലോലിക്കാന്‍
ഏതു വിദ്യയാണ്
ഞാന്‍ ആര്‍ജ്ജിക്കേണ്ടത് ?
കണ്ണുകളിലെ
ഈറന്‍ മറയ്ക്കാന്‍
ഞാനേത് മഴയാണ്
നനയേണ്ടത് ?
നിന്നിലേയ്ക്കു നീളുന്ന
ഹൃദയരേഖകളെ
ഏതു മഷിത്തണ്ടിനാലാണ്
ഞാന്‍ മായ്ക്കേണ്ടത് ?
നിന്‍റെ വഴികള്‍ കാണാതെ
ഇതാ ഇവിടെ
സ്വയം നഷ്ടപ്പെടാന്‍
ഏതു പ്രകാശമാണ്
പൊത്തിവയ്ക്കേണ്ടത് ?
നിന്നെയൊന്നു തൊടാതെ
നിന്നെയൊന്നു തിരിഞ്ഞു നോക്കാതെ
എന്നിലുരുവാകുന്ന അക്ഷരങ്ങളെ
എന്‍റെ സ്വന്തം അക്ഷരങ്ങളെ
താലോലിക്കാന്‍
ഏതു വിദ്യയാണ്
ഞാന്‍ ആര്‍ജ്ജിക്കേണ്ടത് ?
ആത്മാവിനാഴങ്ങളിൽ വീണു പൊലിയുമ്പോളാണെന്റെ സ്വപ്നം
ReplyDeleteനിന്നിൽ അലിയുന്നത്തെ നിത്യ സത്യം
നല്ല കവിത
ReplyDeleteപുതുവത്സരാശംസകൾ....