Saturday, November 30, 2013

ക്രിസ്തുമസ് ട്രീ


ഒരു നക്ഷത്രത്തെ കയ്യെത്തിപ്പിടിക്കാന്‍
ഓരോ ദിവസവും വളരുന്ന ചില്ലയില്‍
പൂക്കളും,
പൂക്കളെ പോലെ രണ്ടു കിളികളും
കാത്തിരുന്നു ...
പ്രഭാതത്തിന്‍റെ വിളക്കുകള്‍
വീണ്ടും തെളിഞ്ഞപ്പോള്‍
അന്നൊരിക്കല്‍
ചില്ലയും പൂക്കളും കാണാതായി..
വഴിയോരം ചേര്‍ന്ന്
ഒരു മരക്കുറ്റിയുടെ
ഉണങ്ങാത്ത ചുനയില്‍
പകല്‍ കണ്ണീരു പോലെ തിളങ്ങി..
അടുത്ത വീട്ടിലെ ക്രിസ്തുമസ് ട്രീയുടെ
നെറുകില്‍ ഒരു വെളുത്ത നക്ഷത്രം
കയറില്‍ തൂങ്ങി
മരിച്ചു കിടന്നു..
രണ്ടു കിളികള്‍ മാത്രം
ആകാശത്തേയ്ക്ക് പറന്നു പോയി..

3 comments:

  1. കനപ്പെട്ടതെന്തോ മനസ്സിലുണ്ടെന്ന് ...
    കിനിയുന്നതെന്തോ ഹൃത്തിലുണ്ടെന്ന്...
    കുനിയുന്ന മുഖമെന്തൊ ഒളിപ്പിച്ചു വച്ചൂന്ന്...
    കെണിയൊരുക്കിയാരൊ കാത്തിരുപ്പുണ്ടെന്ന് ...
    കോതിയൊതുക്കിയ മുടിയിഴകൾക്കിടയിലൂടെ ..
    കണ്ണുകളൊപ്പിയോൾ മെല്ലെ പറഞ്ഞ്ഞു പോൽ
    Nandu kavalam from the book Nullu...

    ReplyDelete
  2. PRABHAATHATHINTE VILAKKUKAL VENO...VILAKKU PORE...SUN IS ONLY ONE. BUT POEM IS TOUCHY

    ReplyDelete
  3. രണ്ടു നക്ഷത്രങ്ങൾ..

    നല്ല കവിത

    പുതുവത്സരാശംസകൾ....

    ReplyDelete