Monday, November 4, 2013

നീയുമെന്നെ ഓര്‍ക്കുന്നത്കൊണ്ട്

എന്‍റെ സ്വപ്നങ്ങളില്‍ നിറയെ
പൂത്തിരികള്‍ കത്തിച്ചു വച്ചിട്ട്
ഒരു മഴയിലേയ്ക്ക്‌
പിണങ്ങിയിറങ്ങിപ്പോയ ദീപോത്സവമാണ് നീ ..
അതിനാലാവും
ഇന്നും മഴപെയ്യുമ്പോള്‍
എന്നെ തേടി
മിന്നല്‍ക്കീറുകള്‍ താഴ്ന്നു വരുന്നത്.. 

2 comments:

  1. ആവാം ,ഒരു മിന്നല്‍ പോലെ വന്നുപോകുന്നതും അതിനാലാവാം :(

    ReplyDelete
  2. ദീപാവലി

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete