Tuesday, October 2, 2012

എന്‍ഡോസള്‍ഫാന്‍

വിഷം കുടിച്ച ശലഭങ്ങളും,
പൂക്കാന്‍ മടിക്കുന്ന ചെടികളും ,
കാഴ്ച്ച നശിച്ച കുരുന്നുകളും,
മുരടിച്ച വിരലുകളും 
കനിവിനായുറ്റു  നോക്കുന്നു !
മുലക്കണ്ണുകളില്‍ നിന്നും 
രോഗമറിയാതെ  ചുരന്ന്  
തലമുറകള്‍ക്കു കൈമാറുന്നു !
ബുദ്ദി നശിച്ച 
പുഴുക്കുത്തേറ്റ 
പിഞ്ചുശരീരങ്ങള്‍ 
ശബ്ദമടക്കി ചലനമറ്റു കിടന്നപ്പോള്‍ 
പഠനങ്ങള്‍ക്കും 
നിരീക്ഷണങ്ങള്‍ക്കും 
തുറന്നുവച്ച്  
കരുണവറ്റിയ കാലന്മാര്‍ 
കൊഞ്ഞനം കുത്തുന്നത് കണ്ടില്ലേ ?
പണത്തിനു മുകളില്‍ 
കാലിന്‍മേല്‍ കാലുകയറ്റിയിരിക്കുമ്പോള്‍ ,
താഴെ  പുഴുക്കളെ പോലിഴയുന്ന മര്‍ത്യജന്മങ്ങള്‍  
ജീവനു വേണ്ടി പോരാടുന്നു !
കാലമൊരിക്കല്‍ കാലുവെട്ടി 
നിങ്ങളെ നിലംപതിപ്പിക്കുന്ന നേരം 
വാവിട്ടു കരയാന്‍പോലും  
നിങ്ങള്‍ക്കാവില്ല !!

7 comments:


  1. ഇങ്ങനെയാണ് ഭരണകൂടം പട്ടിണി ഇല്ലാതാക്കുന്നത്
    പാവങ്ങളെ കൊന്നൊടുക്കും വിഷം

    നന്നായി ...!!

    ReplyDelete
  2. ആ കാഴ്ച നേരില്‍ കണ്ടാല്‍ നിശാഗന്ധിയുടെ തൂലിക ചലിക്കില്ല!!! അത്ര ഭയാനകമാണ്....!!കാസര്‍കോഡ് ബസ്റ്റാന്റിലോ റയില്‍ വേ സ്റ്റേഷനില്‍ വന്നാല്‍ ആ പിഞ്ചുകുട്ടികളെ മാറത്ത് ചേര്‍ത്ത് ചില്ലറ തുണ്ടുകള്‍ക്ക് വേണ്ടി കൈ നീട്ടാന്‍ നമ്മുടെ ഭരണകൂടം എത്തിച്ചു!!

    ReplyDelete
  3. നന്നായിട്ടുണ്ട്.. ഒരു സാമൂഹിക വിപത്തിനെ ഒരു നല്ല കവിതയിലൂടെ ചൂണ്ടി കാണിച്ചതില്‍...

    ReplyDelete
  4. ആ വേദനയനുഭവിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ശാപം ഈ പണത്തിനു മുകളില്‍ കാലിന്മേളല്‍ കാലുകയറ്റിയിരിക്കുന്ന രക്തദാഹികളെയും അവരുടെ തലമുറകളെയും വേട്ടയാടും..

    നീതിമാനായ ദൈവമേ .. അവരെ നീ വെറുതെ വിടരുതേ...

    ReplyDelete
  5. നൊമ്പരപ്പെടുത്തുന്ന കവിത.
    ആശംസകള്‍

    ReplyDelete
  6. കാലമൊരിക്കല്‍ കാലുവെട്ടി
    നിങ്ങളെ നിലംപതിപ്പിക്കുന്ന നേരം
    വാവിട്ടു കരയാന്‍പോലും
    നിങ്ങള്‍ക്കാവില്ല !!

    അതു തന്നെയേ എനിക്കും പറയുവാനുള്ളു

    ReplyDelete
  7. നന്നായി പറഞ്ഞിരിക്കുന്നു... അഭിനന്ദനങ്ങള്‍...

    ReplyDelete