Wednesday, August 1, 2012

ഭൂതകാലം


പുറത്തേയ്ക്ക് വാതിലുകളില്ലാത്ത 
അടച്ച മുറിയിലിരുന്ന് 
ജാലകത്തിലൂടെ നോക്കുമ്പോള്‍ 
പെയ്യുന്ന തോരാത്ത മഴയാണ് ഭൂതകാലം,
മുഴുവനായി നനയാനാവില്ല 
കുളിരുമായി ചില ജലകണങ്ങള്‍ മാത്രം 
ജാലകപ്പഴുതിലൂടെ വിരലുകള്‍ 
പുറത്തേയ്ക്കിടാന്‍ ചിലപ്പോ 
കൊതിതോന്നാറുണ്ട്,
ഉള്ളിലേയ്ക്കുള്ളിലേയ്ക്ക് 
വാതിലുകള്‍ തുറക്കപ്പെടുന്നു 
യാത്ര തുടരും തോറും 
ദൂരെയൊരു കിടക്ക കാണാം 
മരണക്കിടക്ക 
കണ്ണുമടച്ചവിടെ കിടക്കുമ്പോഴും 
മനസ്സ് നനഞ്ഞു പെയ്യുന്നുണ്ടാവും 
ഓര്‍മകളുടെ പാതിരാമഴ ! 

1 comment:

  1. http://www.youtube.com/watch?v=pVRkgXM6ong&feature=related

    eee pattinte same feel..anu vayichappol thonniyathu. Kollaaam

    B.H

    ReplyDelete