Wednesday, August 22, 2012

എന്‍റെ ഹൃദയം

ഇനി ഞാന്‍ മരിക്കും
എന്നില്‍ മണ്ണ് മൂടും
നീ പ്രണയിച്ച ശരീരത്തിന്‍റെ
ഓരോ കോശങ്ങളിലും
പുഴുക്കളും പൊടിയും ... !
എന്‍റെ ഹൃദയം പൊതിഞ്ഞ മണ്ണില്‍
ഒരു പൂവ് വിടരും !
ഒരു ചുവന്ന പൂവ് ...
എന്‍റെ പ്രണയ സമ്മാനമായി നീ
അതെടുത്തു കൊള്‍ക !
നീ വായിക്കാന്‍ തുറക്കുന്ന
ഒരു താളില്‍ ഒരോര്‍മ്മയായ്
എന്‍റെ ഹൃദയം ... !

8 comments:

  1. "നീ വായിക്കാന്‍ തുറക്കുന്ന
    ഒരു താളില്‍ ഒരോര്‍മ്മയായ്
    എന്‍റെ ഹൃദയം ... !"

    കാലമെത്ര കഴിഞ്ഞാലും നിനക്കായി സ്പന്ദിക്കുന്ന ഒരു ഹൃദയം ഓരോ താളിലും മാറ്റമേതും ഇല്ലാതെ അവശേഷിക്കും...

    ReplyDelete
  2. ഹൃദയം

    നാലറകളുള്ള
    ചുരുട്ടിയ മുഷ്ടിയോളമുള്ള
    അവിരാമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
    ...

    ReplyDelete
  3. ഹത് ശരി അപ്പൊ ശരീരത്തോടാര്‍ന്നല്ലെ!
    ശവംനാറിപ്പൂക്കളായിരുന്നു കൊടുക്കേണ്ടത്.

    അജിയേട്ടോയ്, എവ്ട്യോ ഒരു സന്തോഷം അറീച്ചത് കണ്ടാര്‍ന്നു
    തിരിച്ചും ണ്ട് ട്ടാ :)

    ReplyDelete
  4. One day that flower also will die or decompose, then what should i do???

    So be with me with your spirit which will nor die, decompose or disintegrate. Iam sure that your invisible spirit will be with us through your lines...

    Many Thanks for Everything.

    Shumbaru.bh

    ReplyDelete