ഒരിക്കലും വായിച്ചും
എഴുതിയും തീരാത്ത
മൌനത്തില്‍
നമ്മള്‍ സഞ്ചാരികളാണ്..
പെരുവഴിയമ്പലങ്ങളും
പാതിരാത്തോര്‍ച്ചയും
പ്രണയവും
പ്രകൃതിയും
പ്രപഞ്ചവും നമ്മുടേതാണ്..
ആത്മാവ് ചിറകുകളാവുകയും
ഏകാന്തത ആനന്ദമാവുകയും
ഓര്‍മ്മകള്‍ കവിതകളാവുകയും ചെയ്യുന്ന
തീര്‍ഥാടനത്തില്‍,
നഗ്നപാദരായി നമ്മള്‍
നടന്നെത്തുന്നത് കാലങ്ങളിലേയ്ക്കാണ്
ഓര്‍മ്മകളില്ലാത്ത അനന്തതയിലേയ്ക്ക്..
അനന്തമാണിത്!
ReplyDeleteഅനന്തതയിലേക്കൊരു സഞ്ചാരം
ReplyDeleteനല്ല കവിത
ശുഭാശംസകൾ....