Sunday, July 22, 2012

വേശ്യ

അവളുടെ കണ്ണീരും
ഓര്‍മ്മകളുമൊന്നും
പ്രണയത്തെയോ  തിരസ്കാരത്തെയോ
കുറിച്ചല്ലായിരുന്നു !
തെരുവിലെ ഓടയില്‍നിന്നും
ദൂരെയെരിയുന്ന സൂര്യനെ
നോക്കി പുഞ്ചിരിക്കുന്ന ,
അപ്പനാരെന്നറിയില്ലാത്ത
അവളുടെ പാതി ജീവനെക്കുറിച്ചായിരുന്നു !
അവള്‍ക്കു പാടാന്‍
സുന്ദരമായ ഗാനങ്ങളോ
അതിശയിപ്പിക്കുന്ന കഥകളോ ഇല്ല !
പട്ടിണിയെങ്കിലും
ജീവിക്കാന്‍ കൊതിച്ചിരുന്ന ഒരു
പ്രതീക്ഷയില്ലാത്ത പ്രകാശത്തെക്കുറിച്ചു മാത്രമറിയാം !

6 comments:

  1. തൂലികയില്‍ ഉരുകി വീഴാന്‍ പോള്ളുന്നൊരു വാക്ക്

    ReplyDelete
  2. "തെരുവിലെ ഓടയില്‍നിന്നും
    ദൂരെയെരിയുന്ന സൂര്യനെ
    നോക്കി പുഞ്ചിരിക്കുന്ന ,
    അപ്പനാരെന്നറിയില്ലാത്ത
    അവളുടെ പാതി ജീവനെക്കുറിച്ചായിരുന്നു !"

    നീ പറഞ്ഞതൊക്കെയും വേദനിപ്പിക്കുന്ന സത്യം.....
    ഒടുവില്‍ ഒരു ദിനം അവളുടെ ശരീരം വാടിതളരും...
    പിന്നെയുള്ള ജീവിതമാണ് അതിലും ക്രൂരം..അവളുടെ മാത്രമല്ല; ജീവന്റെ പാതിയുടെയും....ആര്‍ക്കും വേണ്ടാതെ, കാലമെല്പ്പിച്ച മുറിവുകളും പുഴുതരിക്കുന്ന വ്രണങ്ങളും മാത്രമാകും ഒരുനാള്‍ അവളുടെ സമ്പാദ്യം...

    "പട്ടിണിയെങ്കിലും
    ജീവിക്കാന്‍ കൊതിച്ചിരുന്ന ഒരു
    പ്രതീക്ഷയില്ലാത്ത പ്രകാശത്തെക്കുറിച്ചു മാത്രമറിയാം !
    "
    അവള്‍ക്കന്യമായ പ്രകാശം...

    ReplyDelete
  3. njan ithaa ippolanu nishagandhiye kandathu. athishayam thanneyanu ee vaakkukal, athinullil theliyunna asayangal. pazhayathokke eduthu vayikkan thudangunnu. thank you!

    ReplyDelete
    Replies
    1. കുഞ്ഞുസ്സെ, പെട്ടെന്ന് വായിച്ചുപോകാം നിശാഗന്ധിയെ
      പക്ഷെ ആഴമധികം.

      Delete
  4. എനിക്കിഷ്ട്ടമായത് ബ്ലോഗിന്റെ തലകെട്ട് ആണ്. " ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി " ഡിസൈന്‍ നന്നായിരിക്കുന്നു.

    ReplyDelete