പലനിറങ്ങള്‍ വരച്ചു ചേര്‍ത്ത്
ചിന്തകളുടെ കറുത്ത കാടിനെ
ഞാനൊരു പൂഞ്ചോലയാക്കുന്നു
മഞ്ഞയും ചുവപ്പും കൊണ്ട്
ഞാന്‍ ചിരിവിടര്‍ത്തുന്നു ..
പിന്നെ നിറങ്ങള്‍
നിഴലുകളാകുന്ന രാത്രിയില്‍
എന്‍റെ മാമരച്ചില്ലയിലെ
പൂവുകളില്‍ കറുത്തചായം
ഇറ്റിവീഴുന്നത് നോക്കിയിരുന്നു..
എല്ലാം കറുത്തതിനു ശേഷം
പ്രിയപ്പെട്ട അതിഥീ
നിന്നെയും ഞാന്‍ വരയ്ക്കും
ബാക്കിയാവുന്ന ഒറ്റനിറത്തില്‍..
നിലാവിന്‍റെ ഒറ്റനിറത്തില്‍... ...
ചിന്തകളുടെ കറുത്ത കാടിനെ
ഞാനൊരു പൂഞ്ചോലയാക്കുന്നു
മഞ്ഞയും ചുവപ്പും കൊണ്ട്
ഞാന്‍ ചിരിവിടര്‍ത്തുന്നു ..
പിന്നെ നിറങ്ങള്‍
നിഴലുകളാകുന്ന രാത്രിയില്‍
എന്‍റെ മാമരച്ചില്ലയിലെ
പൂവുകളില്‍ കറുത്തചായം
ഇറ്റിവീഴുന്നത് നോക്കിയിരുന്നു..
എല്ലാം കറുത്തതിനു ശേഷം
പ്രിയപ്പെട്ട അതിഥീ
നിന്നെയും ഞാന്‍ വരയ്ക്കും
ബാക്കിയാവുന്ന ഒറ്റനിറത്തില്‍..
നിലാവിന്‍റെ ഒറ്റനിറത്തില്‍... ...
ഇരുണ്ടനിറങ്ങള്‍ അതാവും കൂടുതല്‍ ചേരുക.
ReplyDeleteനിലാവിന്റെ ഒറ്റ നിറം
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
കറുപ്പെന്നുമുതലാണ് ദുഃഖസൂചകമായത്
ReplyDelete