Tuesday, October 1, 2013

കുരുന്നുനോവ്‌ ..

നാം നട്ടുവയ്ക്കുന്ന 
ഏകാന്തമായ വിത്തുകള്‍...,..
ഒറ്റപ്പെടലിന്‍റെ തണുപ്പിലേയ്ക്ക് 
അള്ളിക്കയറുന്ന 
ബാല്യത്തിന്‍റെ ചെറുകിളിര്‍പ്പുകള്‍.. ,..
കൂട്ടം തെറ്റി തനിച്ചിരിക്കുന്ന
ചില കളിചിരികളുടെ കവിളില്‍
ഇക്കിളികൂട്ടി
കളിപ്പിക്കുന്ന ഉപ്പുനീര്‍മണികള്‍.. .,..
ലോകമേ,നിയെനിക്കേകും
പ്രകാശമണ്ഡലങ്ങള്‍ക്കുമപ്പുറം
വളരുന്നു നോവാര്‍ന്ന
കരളിന്നിരുള്‍വഴികള്‍.." .......

(truly a very painful picture ..
ഫോട്ടോ courtesy : Sadiq Thrithala Sadiq)

2 comments: