ഇരുളും ഒരുകോടി നക്ഷത്രങ്ങളും നുറുങ്ങിയും മുറിഞ്ഞും ഹൃദയവും ഇളം കാറ്റും കടലും തിരയും പിന്നെയൊരായിരം വാക്കുകളും വഴിനീളെ കിളിക്കൂടുകളും .. ! നിന്‍റെ വിരലുകളോട്ചേര്‍ത്ത് എന്‍റെ സ്വപ്‌നങ്ങള്‍ കൊരുത്തുവയ്ക്കുമ്പോള്‍ മാത്രം സഫലമാകുന്ന എന്‍റെ ജന്മം .. ! കരുണയോടെ കരങ്ങള്‍ നീട്ടി നെഞ്ചിലൊരു ചുംബനമുദ്ര മാത്രം വരച്ചുചേര്‍ത്ത് അലയാഴിയുടെ ഉഗ്രമായ ഏകാന്തതയിലേയ്ക്ക് നീ കടല്‍പ്പക്ഷിയെപ്പോലെ പറന്നുവെങ്കിലും പ്രണയം .. പ്രണയമിവിടെ നോവിന്‍പൂക്കള്‍ വിടര്‍ത്തുന്നു .. എന്നിട്ടും ഓര്‍മ്മകള്‍ മുങ്ങാംകുഴിയിട്ട് തിരയുന്നത് നീ ബാക്കി വച്ച് പോയ കഥകളെയാണ്.. ഏതോ കരയുടെ കരിങ്കല്‍ പാറയില്‍ ഏതോ കാടിന്‍ കാരമുള്ളില്‍ മുട്ടി വിളിക്കുകയാണ് കരുണതേടിയെന്‍ കരളിന്‍ കിനാവ്.. .,.. കവിയുടെ കനിവുവറ്റിയ പ്രാണന്‍ വീണ്ടും നിന്നെ കീറി മുറിക്കുന്നുവോ .. ? മാപ്പ് തരിക.. അത്രമേല്‍ അത്രമേല്‍ നിന്നെ ആ വാക്കുകള്‍, അല്ല, ആ ആത്മാവ് ഉള്ളില്‍ നിറച്ചിരുന്നു.. ഒഴിഞ്ഞ ചഷകത്തിലെ കറയുടെ കറുപ്പിനെ പോലെ , വെളുത്ത തൂവാലയിലെ ചോരത്തുള്ളിയെ പോലെ നിന്നെ കവി മായ്ക്കാന്‍ ശ്രമിക്കുകയാണ് .. ഈ തീര്‍ത്ഥാടനത്തില്‍ നിന്നെ കണ്ടുമുട്ടിയെങ്കില്‍ .. അവിടെയാണ് എന്‍റെ മോക്ഷം അവിടെയാണെന്‍റെ പുണ്യം .. മേഘമുരുമ്മിനില്‍ക്കുന്നൊരു കടല്‍ക്കരെ മഴ പെയ്യ്തൊഴിയുമ്പോള്‍ നീ ഒരുവട്ടം കൂടിയെന്നെ മാറോടു ചേര്‍ക്കാമോ ??
Friday, October 4, 2013
തീര്‍ത്ഥാടനം

Subscribe to:
Post Comments (Atom)
തീര്‍ത്ഥങ്കരയില്‍
ReplyDeleteമോക്ഷം യാത്രയെന്ന ക്ലിഷെയിലാണ്.
ReplyDeleteമധുവിധുവിന്റെ തീർത്ഥാടനം
ReplyDeleteതീർത്ഥാടനം സാർത്ഥകമാവട്ടെ.
ReplyDeleteനല്ല കവിത.
ശുഭാശംസകൾ...