സകല പ്രതീക്ഷയുമുപേക്ഷിച്ച്
മരണത്തിന്റെ വിളുമ്പില്‍നിന്നും
തിരിഞ്ഞു നോക്കുമ്പോള്‍
അവസാനമായി ആഗ്രഹിക്കുന്നത്
കാലാതിവര്‍ത്തിയായ ഒരു കവിതയല്ല ..
പോയ കാലത്തില്‍ നിന്നും ഒരു പിന്‍വിളിയാണ്
കളഞ്ഞുപോയൊരു പുഞ്ചിരിയാണ്
കടന്നു പോയൊരു തലോടലാണ്
കരുതിനിന്നൊരു സാന്ത്വനമാണ്
മാറോടു ചേര്‍ക്കുമ്പോള്‍
നെറുകയിലൊരു തുള്ളി കണ്ണീരാണ്.. !!
എങ്കിലും ഇതെല്ലാം ഈ നിമിഷം
ആഗ്രഹിച്ചുകൊണ്ടാണ്
ഓരോ കവിതയും പിറക്കുന്നത്.. !
മരണത്തിന്റെ വിളുമ്പില്‍നിന്നും
തിരിഞ്ഞു നോക്കുമ്പോള്‍
അവസാനമായി ആഗ്രഹിക്കുന്നത്
കാലാതിവര്‍ത്തിയായ ഒരു കവിതയല്ല ..
പോയ കാലത്തില്‍ നിന്നും ഒരു പിന്‍വിളിയാണ്
കളഞ്ഞുപോയൊരു പുഞ്ചിരിയാണ്
കടന്നു പോയൊരു തലോടലാണ്
കരുതിനിന്നൊരു സാന്ത്വനമാണ്
മാറോടു ചേര്‍ക്കുമ്പോള്‍
നെറുകയിലൊരു തുള്ളി കണ്ണീരാണ്.. !!
എങ്കിലും ഇതെല്ലാം ഈ നിമിഷം
ആഗ്രഹിച്ചുകൊണ്ടാണ്
ഓരോ കവിതയും പിറക്കുന്നത്.. !
പോയ കാലം വരല്ലേ എന്നൊരു പ്രാര്‍ത്ഥനയെ ഒള്ളൂ ..പക്ഷേ പിറക്കുന്ന കവിതയില്‍ അതായിരിക്കും
ReplyDeleteകടൽ!!
ReplyDeleteശുഭാശംസകൾ....
nalla kavitha
ReplyDelete