Saturday, October 19, 2013

വരണ്ടു പോകുന്ന പുഴകള്‍


ഒരിക്കലും ലക്ഷ്യത്തിലെത്താതെ
പാതിയില്‍
വരണ്ടു നില്‍ക്കുന്ന പുഴകളുണ്ട്..
ഭൂമിയുടെ പാദം ചേര്‍ന്ന്
ഒട്ടിക്കിടക്കുന്ന വറ്റിയ പുഴകള്‍..
മണമുള്ള വേരുകളും
മുള്ളുള്ള കാടുകളും കടന്ന്
പുഴ എന്ന പേരില്‍ നിന്നും
കടലെന്ന വിശാലതയിലേയ്ക്ക്
മറഞ്ഞുപോകാന്‍
ആഗ്രഹിക്കാത്ത പുഴകള്‍..
മഴപെയ്യുമ്പോഴെല്ലാം
തുള്ളിച്ചാടിയും പറന്നും
വെറിപിടിച്ച്
ഒരു ഭ്രാന്തിന്‍റെ സ്വാതന്ത്ര്യത്തില്‍
കാടുകളും മലമേടുകളും
നാട്ടിന്‍പുറങ്ങളും
നനച്ചുകൊണ്ടൊഴുകാന്‍
കടലിന്നാവില്ലല്ലോ .. 

4 comments:

  1. കടലിനുമുണ്ട് പരിമിതികള്‍

    ReplyDelete
  2. കടലിനുമാവാത്ത ചിലത്

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  3. വരള്‍ച്ച കാണാതെ മനുഷ്യര്‍ !!

    ReplyDelete
  4. സത്യം. വേനല്‍ക്കാലത്ത് നിള കണ്ട എനിക്കതറിയാം.
    www.sreemannur.blogspot.in

    ReplyDelete