ആണികളില്‍ ജീവന്‍ കുരുക്കിലിട്ട്
നോവിന്‍റെ കൊടുമുടിയില്‍
കുരിശിലേറ്റപ്പെട്ട്
നില്‍ക്കുന്ന കാലത്തിന്‍റെ
തിരുരക്തപ്പുഴ..
ഒന്‍പതാം മണിക്കൂറിന്‍റെ
കനത്ത അന്ധകാരത്തില്‍
മനസ്സ് പിളര്‍ന്നവന്‍ നിലവിളിച്ചു ,
എന്‍റെ ദൈവമേ എന്‍റെ ദൈവമേ
എന്തുകൊണ്ടു നീയെന്നെ ഉപേക്ഷിച്ചു..
ബധിരമായ കാതുകളും
വന്ദ്യമായ വയറുകളും മരവിപ്പിച്ച്
ക്രൂശിന്‍ ചുവട്ടില്‍ ദൈവപുത്രന്‍റെ
കണ്ണീര്‍ അഭയമറ്റുവീണു..
ദൂരെയെവിടെയോ ,
ഒരു സ്നേഹത്തെ
ചുംബനത്താല്‍ ഒറ്റിയവന്‍
മുപ്പതു കാശിന്‍റെ തിളക്കത്തില്‍
അടങ്ങാത്ത കടലിന്‍ കരയില്‍
ശാന്തമായൊരു തീരം തേടിനടന്നു ..
ഒരു സ്നേഹത്തെ
ചുംബനത്താല്‍ ഒറ്റിയവന്‍
മുപ്പതു കാശിന്‍റെ തിളക്കത്തില്‍
അടങ്ങാത്ത കടലിന്‍ കരയില്‍
ശാന്തമായൊരു തീരം തേടിനടന്നു ..
നിങ്ങള്‍ എന്നെച്ചൊല്ലി കരയേണ്ടാ എന്നവന്‍ പറഞ്ഞു
ReplyDeleteമുപ്പത് കാശിനു വേണ്ടി ഒറ്റി കൊടുത്തവന്‍ ജീവിക്കട്ടെ ..
ReplyDeleteകാലത്തിന്റെ തിരുരക്തപ്പുഴ.
ReplyDeleteനല്ല കവിത
ശുഭാശംസകൾ...