സൌന്ദര്യമൊക്കെ
അവോളമാസ്വദിച്ച്
ഒരു കനല് കൊണ്ട്
അവളെ കുത്തി നോവിക്കും..
നെഞ്ചു നീറിക്കരയുമ്പോള്‍
ചുണ്ടോടടുപ്പിക്കും..
ചുംബിക്കും..
അവളെ തന്‍റെ ഉള്ളിലേയ്ക്ക്
ആവാഹിച്ചെടുക്കും ..
പ്രണയിക്കും ..
അവളെക്കൊണ്ട്
പുകക്കണ്ണടകള്‍ മെനയുകയും
അവളുടെ ലഹരിയുടെ ഇടവേളകളെ
അവനടിമയാക്കുകയും ചെയ്യും ..
സകല വികാരങ്ങളും
സകല നിയന്ത്രണങ്ങളും
അവളോട് ചേരുമ്പോള്‍
ഒടുവില്‍ വലിച്ചോരേറാണ്..
കത്തിനിന്ന് അവനെ പ്രണയിച്ച് ,
ജീവന്‍ മുഴുവനായി
അവനെ പുക പോലെ
പൊതിഞ്ഞവളെ
ഏതെങ്കിലും ഓടയിലേയ്ക്കോ
പാഴ്നിലത്തേയ്ക്കോ
എറിഞ്ഞുടച്ച്,
അല്ലെങ്കില്‍ ഷൂകൊണ്ട്
ജീവിതം ഞെരിച്ച്,
ഒന്ന് തിരിഞ്ഞുപോലും നോക്കാതെ
അടുത്തതിലേയ്ക്ക് ..
കെട്ടുപോകുo മുന്‍പേ
അല്‍പദൂരമെങ്കിലും അവനെ
പിന്തുടരുന്ന
അവളുടെ നിലവിളി
ഒരിക്കലെങ്കിലും അവന്‍
കേട്ടിട്ടുണ്ടാവുമോ ?
അവന്‍റെ ചുണ്ടുകളില്‍ മാത്രം
അവളൊരു കറുപ്പായി
പതിഞ്ഞുകിടക്കും ..
അവോളമാസ്വദിച്ച്
ഒരു കനല് കൊണ്ട്
അവളെ കുത്തി നോവിക്കും..
നെഞ്ചു നീറിക്കരയുമ്പോള്‍
ചുണ്ടോടടുപ്പിക്കും..
ചുംബിക്കും..
അവളെ തന്‍റെ ഉള്ളിലേയ്ക്ക്
ആവാഹിച്ചെടുക്കും ..
പ്രണയിക്കും ..
അവളെക്കൊണ്ട്
പുകക്കണ്ണടകള്‍ മെനയുകയും
അവളുടെ ലഹരിയുടെ ഇടവേളകളെ
അവനടിമയാക്കുകയും ചെയ്യും ..
സകല വികാരങ്ങളും
സകല നിയന്ത്രണങ്ങളും
അവളോട് ചേരുമ്പോള്‍
ഒടുവില്‍ വലിച്ചോരേറാണ്..
കത്തിനിന്ന് അവനെ പ്രണയിച്ച് ,
ജീവന്‍ മുഴുവനായി
അവനെ പുക പോലെ
പൊതിഞ്ഞവളെ
ഏതെങ്കിലും ഓടയിലേയ്ക്കോ
പാഴ്നിലത്തേയ്ക്കോ
എറിഞ്ഞുടച്ച്,
അല്ലെങ്കില്‍ ഷൂകൊണ്ട്
ജീവിതം ഞെരിച്ച്,
ഒന്ന് തിരിഞ്ഞുപോലും നോക്കാതെ
അടുത്തതിലേയ്ക്ക് ..
കെട്ടുപോകുo മുന്‍പേ
അല്‍പദൂരമെങ്കിലും അവനെ
പിന്തുടരുന്ന
അവളുടെ നിലവിളി
ഒരിക്കലെങ്കിലും അവന്‍
കേട്ടിട്ടുണ്ടാവുമോ ?
അവന്‍റെ ചുണ്ടുകളില്‍ മാത്രം
അവളൊരു കറുപ്പായി
പതിഞ്ഞുകിടക്കും ..
നല്ല കവിത.ബിംബാത്മകം.
ReplyDeleteശുഭാശംസകൾ....
എരിഞ്ഞുതീരുന്ന സിഗരറ്റുകള്‍ തന്നെ ഓരോ ജീവിതങ്ങളും !!
ReplyDelete..............ആരോഗ്യത്തിന് ഹാനികരം
ReplyDeleteതെരുവിൽ വലിച്ചെറിയപ്പെട്ട സിഗരറ്റ് പോലെയും ചില ജീവിതങ്ങൾ ഉണ്ടെന്ന് ഓർമിപ്പിക്കുന്ന കവിത .....
ReplyDeleteവലിച്ചു, ഊതിവിടുക...
ReplyDeleteഎരിയുകയും,കരിയുകയും....
ReplyDeleteആശംസകള്‍
അവളുടെ ഓർമ്മകൾ അവന്റെ ശ്വാസകോശങ്ങളിൽ കരിയായി പടർന്നിരിക്കും...
ReplyDelete