Wednesday, October 30, 2013

അമ്മ

തീരമെത്താത്ത തോണിതന്നറ്റത്ത്
തണുത്തു ഞാന്‍ തനിച്ചിരിക്കവേ
നിറചിരിയില്‍ നക്ഷത്രങ്ങള്‍ കോര്‍ത്തമ്മ
ഓര്‍മ്മയുടെ തീരങ്ങള്‍ കാട്ടിത്തരാറുണ്ട്..

പനിപൊള്ളുന്ന നെറ്റിയില്‍ പാതിരാപ്പൂക്കള്‍ തൂവി
ദീപമായ് കണ്ണുകള്‍ നിറച്ചരികിലിരിക്കുമ്പോള്‍
നക്ഷത്രങ്ങള്‍ പോലും
അമ്മേയെന്നു വിളിച്ചിരുന്നോ ?

നെറുകയിലൊരു തെന്നല്‍കൈകള്‍
സ്വപ്നംപോലിന്നും വന്നു തൊട്ടു പോവാറുള്ളതും
തേങ്ങിക്കരയുമ്പോള്‍ നെഞ്ചുകീറി
സാന്ത്വനം പകരാറുള്ളതും നീ..

എന്തെഴുതിയാലും എത്രയെഴുതിയാലും
കടലു പോലെ കനലുപോലെ
കാലം പോലെ കയ്യില്‍നിന്നും വഴുതിപ്പോകുന്ന
നിറവുള്ള നിലാവുള്ള സ്നേഹതീരം.. അമ്മ..

3 comments:

  1. അമ്മ അതിനപ്പുറം അമ്മ തന്നെ.

    ReplyDelete
  2. അമ്മയെപ്പറ്റി ആരെഴുതിയാലും എന്തെഴുതിയാലും പ്രിയം

    ReplyDelete
  3. അമ്മ..

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete