മഞ്ഞിന്‍ തണുപ്പില്‍
കാടിന്‍ ചതുപ്പില്‍
നോവിന്‍ കിതപ്പില്‍
സ്വപ്നം മുറിച്ചു മാറ്റിയ
ഒരു കാട്ടുമൃഗത്തിന്‍റെ മരണം ..
പഴയ ഭിത്തിയുടെ പൊടിക്കൂനയില്‍
മങ്ങിയ നിറങ്ങളുടെ മാറാലക്കൂട്ടില്‍
ഒരു കാട്ടുചില്ലയുടെ പല ദിക്കുകള്‍ പോലെ
കസ്തൂരി മാനിന്‍റെ സിരാനാഡികളില്‍നിന്നും
ചിന്തിയെടുത്തൊരു നീണ്ടകൊമ്പിന്‍ ശിഖരം ..
അഴുകിത്തീരുമ്പോള്‍ ബാക്കിയാവാതെ
ഓര്‍മ്മകളുടെ ഒരു പൊട്ടും വയ്ക്കാതെ
ആരാര്‍ക്കും ചേതമില്ലാതെ
മണ്ണിന്‍റെ നെഞ്ചിലേയ്ക്ക്
അലിഞ്ഞുപോകുന്നൊരു കാട്ടുമാനിന്‍
കസ്തൂരിക്കലകള്‍ ..
കാടിന്‍ ചതുപ്പില്‍
നോവിന്‍ കിതപ്പില്‍
സ്വപ്നം മുറിച്ചു മാറ്റിയ
ഒരു കാട്ടുമൃഗത്തിന്‍റെ മരണം ..
പഴയ ഭിത്തിയുടെ പൊടിക്കൂനയില്‍
മങ്ങിയ നിറങ്ങളുടെ മാറാലക്കൂട്ടില്‍
ഒരു കാട്ടുചില്ലയുടെ പല ദിക്കുകള്‍ പോലെ
കസ്തൂരി മാനിന്‍റെ സിരാനാഡികളില്‍നിന്നും
ചിന്തിയെടുത്തൊരു നീണ്ടകൊമ്പിന്‍ ശിഖരം ..
അഴുകിത്തീരുമ്പോള്‍ ബാക്കിയാവാതെ
ഓര്‍മ്മകളുടെ ഒരു പൊട്ടും വയ്ക്കാതെ
ആരാര്‍ക്കും ചേതമില്ലാതെ
മണ്ണിന്‍റെ നെഞ്ചിലേയ്ക്ക്
അലിഞ്ഞുപോകുന്നൊരു കാട്ടുമാനിന്‍
കസ്തൂരിക്കലകള്‍ ..
:(
ReplyDeleteദേ പിന്നേം സംശയം
ReplyDeleteഫോട്ടോ കാണുമ്പോള്‍ കവിത വരികയാണോ അതോ കവിത വരുമ്പോ ഫോട്ടോ തേടുകയാണോ?
രണ്ടിലേതായാലും അപാരം!
നല്ല കവിത.
ReplyDeleteശുഭാശംസകൾ...
ആശംസകള്‍..
ReplyDelete