വഴികളേതോ ചോദ്യത്തിലേയ്ക്കൊളിച്ചതും
വരകളെല്ലാം നിറം ചോര്‍ന്നുപോയതും
മിഴികളെന്നും കനിവിനായ് കേണതും
നിനക്ക് മുന്‍പിലൊരു തണലിനായ് ചേര്‍ന്നതും
സ്വപ്നമായിരുന്നോ ?
നീ ഒഴുകിയകന്നതും
സൂര്യനെ പോലെ ഞാന്‍
മറുകരയില്‍ കത്തിയെരിഞ്ഞുനിന്നതും
ഇന്നുമൊരു കനലിനാല്‍ വേവുന്നതും
കടല്‍കാറ്റില്‍ വെറുതെ
ദൂരത്തേയ്ക്ക് നോക്കിനില്‍ക്കുന്നതും
സ്വപ്നമായിരുന്നോ ?
ഇപ്പോഴും ഉണര്‍ന്നിരുന്നു നീറുന്ന സ്വപ്നം ??
വരകളെല്ലാം നിറം ചോര്‍ന്നുപോയതും
മിഴികളെന്നും കനിവിനായ് കേണതും
നിനക്ക് മുന്‍പിലൊരു തണലിനായ് ചേര്‍ന്നതും
സ്വപ്നമായിരുന്നോ ?
നീ ഒഴുകിയകന്നതും
സൂര്യനെ പോലെ ഞാന്‍
മറുകരയില്‍ കത്തിയെരിഞ്ഞുനിന്നതും
ഇന്നുമൊരു കനലിനാല്‍ വേവുന്നതും
കടല്‍കാറ്റില്‍ വെറുതെ
ദൂരത്തേയ്ക്ക് നോക്കിനില്‍ക്കുന്നതും
സ്വപ്നമായിരുന്നോ ?
ഇപ്പോഴും ഉണര്‍ന്നിരുന്നു നീറുന്ന സ്വപ്നം ??
യുഗങ്ങൾ മാറുമെങ്കിലും
ReplyDeleteമുഖങ്ങൾ മാറുമോ?
നല്ല കവിത
ശുഭാശംസകൾ....
സ്വപ്നസഞ്ചാരിണി
ReplyDeleteവൈകിയറിയുന്ന സ്വപ്‌നങ്ങൾ ..
ReplyDelete