വൃദ്ധസദനത്തില്‍ ഉപേക്ഷിക്കപ്പെട്ട, ആശയറ്റ സന്ധ്യകളില്‍
സ്നേഹത്തോടെ ഒരു 'അമ്മവിളിക്ക്' നെഞ്ചുരുകി , എന്നാല്‍ ആരോടും പരിഭവിക്കാതെ കഴിഞ്ഞുകൂടുന്ന തൊലി ചുളുങ്ങിയ, കാഴ്ച മങ്ങിയ വൃദ്ധന്മാരും വൃദ്ധകളുമുണ്ട്. മലവും ചോരയും വഴുവഴുക്കുന്ന പിഞ്ചുകുഞ്ഞിനെ മാറോടു ചേര്‍ത്തു നുകരുന്ന മാതാപിതാക്കളില്‍ നിന്നും കാലം കൊണ്ട് ചെന്നെത്തിച്ചത് ഉപേക്ഷിക്കപ്പെട്ട പിന്തള്ളപ്പെട്ട , ഓര്‍മ്മകളിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന നിമിഷങ്ങളിലേയ്ക്ക്. മരണക്കിടക്കയിലും ഈശ്വരനോടു സ്വന്തം മക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന അമ്മമാരും, അച്ഛന്മാരും. നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്ന കാണപ്പെടുന്ന ദൈവങ്ങള്‍ നമുക്ക് ഭാരമാവുന്നത് എന്തുകൊണ്ടാണ് ?? നമുക്ക് പ്രായം ചെല്ലുംതോറും നമ്മള്‍ അവരെ പൂവിട്ടു പൂജിക്കുകയാണ് ചെയ്യേണ്ടത്. സ്വന്തം അച്ഛനമ്മമാരെ ആദരിക്കാതെ ബഹുമാനിക്കാതെ ഏതു ദേവാലയങ്ങളില്‍ ചെന്ന്, എന്തൊക്കെ കോമാളിത്തരം കാണിച്ചാലും നമ്മെ കാത്തിരിക്കുന്നത് അതേ വൃദ്ധസദനങ്ങളും, മരണത്തോളം വേദനകളും തന്നെയാവും.
ഒരു അമ്മവിളിയ്ക്ക് നെഞ്ചുരുകുന്ന അമ്മമനങ്ങള്‍.
ReplyDeleteഗുരുവായൂർ അമ്പലനടയിൽ മക്കളോടൊപ്പം ദർശനത്തിനെത്തി, അവരാൽത്തന്നെ അവിടെയുപേക്ഷിക്കപ്പെടുന്ന അമ്മമാരെപ്പറ്റി കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളിൽ വായിച്ചു.മക്കൾ ദേവാലയത്തിലെത്തിയതു തന്നെ അതിനാണെന്നു വരുകിൽ,ഈ പോസ്റ്റിലെ അവസാനവാചകത്തിൽപ്പറയുന്ന കോമാളിത്തരങ്ങളൊക്കെ ഭേദമാണെന്നു തോന്നുന്നു.
ReplyDeleteശുഭാശംസകൾ....
ഇന്ന് ഞാൻ നാളെ എല്ലാവരും
ReplyDelete